യൂറോപ്യൻ രാജ്യങ്ങളിലെ പഠന, തൊഴിൽ സാധ്യതകൾ അറിയാം; സവിശേഷ പ്രോഗ്രാമുമായി മീഡിയവൺ
കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് യൂറോപ്യൻ രാജ്യങ്ങളിലെ പഠന സാധ്യതകൾ നേരിട്ട് പരിചയപ്പെടുത്തുന്ന വ്യത്യസ്തമായ പ്രോഗ്രാമുമായി മീഡിയവൺ. പ്രമുഖ സ്റ്റഡി അബ്രോഡ് കൺസൾട്ടൻസിയായ ആർക്കൈസുമായി ചേർന്ന് വിവിധ യൂറോപ്യൻ രാജ്യങ്ങളിലെ പഠന, തൊഴിൽ അവസരങ്ങൾ അവിടങ്ങളിൽ നിന്ന് തന്നെ മലയാളികളിലേക്ക് എത്തിക്കുകയാണ് മീഡിയ വൺ ചെയ്യുന്നത്. യൂറോപ്യൻ പഠനം സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഏറെ ഉപകാരപ്രദമാകുന്ന പ്രോഗ്രാം ആർക്കൈസ് സി.ഇ.ഒ ദിലീപ് രാധാകൃഷ്ണൻ ആണ് നയിക്കുന്നത്.
ദിലീപ് രാധാകൃഷ്ണൻ 14 യൂറോപ്യൻ രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദർശിക്കുകയും അവസരങ്ങൾ സംബന്ധിച്ചുള്ള വിശദ വിവരണങ്ങൾ മീഡിയ വണിലൂടെ നൽകുകയും ചെയ്യും. 'യു കാൻ ഫ്ളൈ വിത്ത് ദിലീപ് രാധാകൃഷ്ണന്‍' എന്ന പേരിലുള്ള പ്രോഗ്രാം 15 എപ്പിസോഡുകളായി മീഡിയവണ്‍ ടി.വി സംപ്രേക്ഷണം ചെയ്യും.
ഒക്‌ടോബര്‍ ആദ്യ വാരത്തില്‍ നെതര്‍ലന്‍ഡ്‌സിലെ ആസ്റ്റര്‍ഡാമില്‍ നിന്നാണ് യാത്ര ആരംഭിക്കുക. തുടര്‍ന്ന് ഡെന്മാര്‍ക്ക്, സ്വീഡന്‍, നോര്‍വേ, ഫിന്‍ലന്‍ഡ് എന്നീ സ്‌കാന്‍ഡനേവിയന്‍ രാജ്യങ്ങളിലേക്ക് വ്യോമ മാര്‍ഗം യാത്ര തിരിക്കും. ഫിന്‍ലന്‍ഡില്‍ നിന്നും എസ്‌തോണിയ, ലാത്വിയ, ലിത്വാനിയ എന്നീ രാജ്യങ്ങളിലൂടെയുള്ള യാത്ര പോളണ്ടിലെ വാഴ്‌സ്വായിൽ സമാപിക്കും. റോഡ് മാര്‍ഗമായിരിക്കും ഈ രാജ്യങ്ങള്‍ പിന്നിടുക. തുടര്‍ന്ന് വിമാനമാര്‍ഗം ദ്വീപ് രാജ്യമായ മാള്‍ട്ട സന്ദര്‍ശിക്കും. തുടര്‍ന്ന് ചെക്ക് റിപ്പബ്‌ളിക്, ഓസ്ട്രിയ, ലക്‌സംബര്‍ഗ്, ഫ്രാന്‍ഡ് എന്നീ രാജ്യങ്ങള്‍ കൂടി സന്ദര്‍ശിച്ച ശേഷം യാത്ര ആസ്റ്റര്‍ ഡാമില്‍ സമാപിക്കും.
വിവിധ രാജ്യങ്ങളിലെ വിദ്യാഭ്യാസ സാധ്യതകളും അവസരങ്ങളും പരിചയപ്പെടുത്തുന്നതിനൊപ്പം ആ രാജ്യത്തെ നിലവിലെ സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവുമായ അവസ്ഥകളെക്കൂടി ഉള്‍കൊള്ളുന്നതാകും പ്രോഗ്രാം. വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍, താമസക്കാര്‍, യൂണിവേഴ്‌സിറ്റി അധികൃതര്‍ അടക്കമുള്ളവരുടെ ബൈറ്റുകള്‍, പാര്‍ട്ട് ടൈം ജോലികള്‍ അടക്കമുള്ളവയുമായാണ് ഓരോ എപ്പിസോഡും പുറത്തുവരിക.
ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ക്ക് വിദേശത്തെ യൂണിവേഴ്‌സിറ്റികളിലേക്കുള്ള അവസരവങ്ങളും അതിന് വേണ്ടിയുള്ള നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചു നല്‍കുന്ന കണ്‍സല്‍ട്ടന്‍സിയാണ് അര്‍കൈസ്. കൊച്ചി, ബാംഗ്‌ളൂര്‍, തൃശൂര്‍, പെരിന്തല്‍മണ്ണ, കോട്ടയം, തിരുവനന്തപുരം അടക്കമുള്ള പ്രധാന നഗരങ്ങളില്‍ അര്‍കൈസ് ഓഫിസുകള്‍ പ്രവര്‍ത്തിച്ചുവരുന്നു.
യൂറോപ്യൻ രാജ്യങ്ങളിലും വിദേശത്തും പഠനം നടത്താനൊരുങ്ങുമ്പോൾ തൊഴിലവസരങ്ങളെക്കുറിച്ച് വ്യക്തമായ അവബോധമുണ്ടാകണമെന്നും ജി.ഡി.പിയും നിലവിലെ സാമ്പത്തിക സ്ഥിതിയും പരിഗണിച്ചാണ് രാജ്യങ്ങളെ തെരഞ്ഞെടുക്കേണ്ടതെന്നും ദിലീപ് രാധാകൃഷണൻ മീഡിയവണിനോട് പറഞ്ഞു . ഈ വിഷയത്തെ അഭിമുഖീകരിച്ചു കൊണ്ടാകും തന്റെ സന്ദർശനമെന്നും ദിലീപ് രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.