ജർമനിയിൽ സൗജന്യമായി പഠിക്കാം, ഓൺലൈൻ വെബിനാർ 20ന്

ജർമനി സൗജന്യ വിദ്യാഭ്യാസമാണ് അന്താരാഷ്ട്ര വിദ്യാർഥികൾക്ക് വാ​ഗ്ദാനം ചെയ്യുന്നത്

Update: 2024-06-18 14:04 GMT
Editor : geethu | Byline : Web Desk
Advertising

കഴിഞ്ഞ അക്കാദമിക് വർഷം മാത്രം മൂന്നര ലക്ഷത്തിന് മുകളിൽ അന്താരാഷ്ട്ര വിദ്യാർഥികൾ... വിദേശ വിദ്യാഭ്യാസം സ്വപ്നം കാണുന്ന വിദ്യാർഥികളുടെ ഇഷ്ടരാജ്യമായി ജർമനി മാറിയിട്ട് കുറച്ച് വർഷങ്ങളായി. അന്താരാഷ്ട്ര വിദ്യാർഥികൾക്ക് കൂടുതൽ സമയം പാർട്ട്ടൈം ജോലി ചെയ്യാൻ അനുവദിച്ച് കൊണ്ട് മാർച്ചിൽ തൊഴിൽ നിയമങ്ങൾ പരിഷ്കരിക്കുക കൂടി ചെയ്തതോടെ റെക്കോർഡ് വിദ്യാർഥികളായിരിക്കും ജർമനിയിലേക്ക് ഈ വർഷം എത്തുക.

മിക്ക രാജ്യങ്ങളും ഇത്തരത്തിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്ക് പാർട്ട് ടൈം ജോലി ചെയ്യാനുള്ള അവസരങ്ങൾ നൽകുന്നുണ്ടെങ്കിലും ജർമനിയിലേക്ക് ആളുകളെ ആകർഷിക്കാനുള്ള കാരണമെന്താണ്?

മറ്റ് രാജ്യങ്ങളിൽ പഠിക്കാൻ നല്ലൊരു തുക ബാങ്ക് അക്കൗണ്ടിൽ കാണിക്കുകയും ലക്ഷകണക്കിന് രൂപ ഫീസ് നൽകേണ്ടി വരികയും ചെയ്യുമ്പോൾ ജർമനി സൗജന്യ വിദ്യാഭ്യാസമാണ് അന്താരാഷ്ട്ര വിദ്യാർഥികൾക്ക് വാ​ഗ്ദാനം ചെയ്യുന്നത്. വിദ്യാർഥികൾക്ക് ജോലി ചെയ്ത് വരുമാനം സമ്പാദിക്കാൻ മാത്രമല്ല, നല്ലൊരു തുക മാസം സ്റ്റൈപെന്റായി ലഭിക്കുകയും ചെയ്യും.

2024 അക്കാദമിക വർഷത്തിൽ ജർമനിയിൽ പഠിക്കാനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. എന്നാൽ, എങ്ങനെ സ്റ്റൈപെന്റോടെ പഠിക്കാം, ജർമനിയിൽ പഠിക്കാൻ ജർമൻ ഭാഷ അറിയണമെന്ന് നിർബന്ധമുണ്ടോ, എ1 ലെവൽ മാത്രം പാസായാൽ ജർമനിയിൽ പഠിക്കാൻ സാധിക്കുമോ തുടങ്ങി സാമ്പത്തിക വിവരങ്ങൾ വരെ അറിഞ്ഞ് വേണം വിദേശ വിദ്യാഭ്യാസം തെരഞ്ഞെടുക്കാൻ. ഇതിനായി വിദ്യാർഥികളെ സഹായിക്കുകയാണ് മീഡിയവൺ, സ്കൈമാർക്കുമായി ചേർന്ന് നടത്തുന്ന 'സൗജന്യ പഠനം ജർമനിയിൽ' ഓൺലൈൻ വെബിനാർ.

2010 മുതൽ നിരവധി വിദ്യാർഥികളുടെ വിദേശ പഠനം എന്ന സ്വപ്നം യാഥാർഥ്യമാക്കിയ വിദേശ വിദ്യാഭ്യാസ, സ്റ്റഡി വിസ കൺസൾട്ടൻസിയാണ് സ്കൈമാർക്ക് എജ്യുക്കേഷൻ. വിദേശ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരുമിച്ച് നൽകുന്നതാണ് സ്കൈമാർക്കിനെ മേഖലയിൽ അതികായരാക്കിയതും.

സ്കൈമാർക്കിലെ വിദ​ഗ്ധരിൽ നിന്ന് സൗജന്യ ജർമൻ വിദ്യാഭ്യാസത്തെ കുറിച്ച് അറിയാൻ വെബിനാർ സഹായിക്കും. ജൂൺ 20ന് വൈകിട്ട് 3.30ന് നടക്കുന്ന വെബിനാറിൽ സൗജന്യമായി പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യൂ.

848 6119 7932 എന്ന ഐഡിയും 567619 പാസ്കോഡും ഉപയോ​ഗിച്ച് ലിങ്കിൽ ക്ലിക്ക് ചെയ്ത് സൂം മീറ്റിങ്ങിൽ പങ്കെടുക്കാം

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News