4,27,407 വിദ്യാർത്ഥികൾ ഇന്ന് പരീക്ഷാഹാളിലേക്ക്; സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഇന്നു തുടക്കം
മലപ്പുറം ജില്ലയിലെ എടരിക്കോട് പി.കെ.എം.എം.എച്ച്.എ ആണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്ന സ്കൂൾ
സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ഇന്ന് തുടക്കമാകും. നാലേകാൽ ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. പരീക്ഷാ നടത്തിപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു .
4, 27,407 വിദ്യാർത്ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയ്ക്കിരിക്കുന്നത്. ഇതിൽ 408 പേർ ഓപ്പൺ സ്കൂൾ വിദ്യാർത്ഥികളാണ്. 2,961 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. ലക്ഷദ്വീപിലും ഗൾഫിലും ഒന്‍പതുവീതം സെന്ററുകളുണ്ട്. മലപ്പുറം ജില്ലയിലെ എടരിക്കോട് പി.കെ.എം.എം.എച്ച്.എ ആണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്ന സ്കൂൾ. ഏപ്രില്‍ 29 വരെയാണ് പരീക്ഷ.
വിദ്യാർഥികൾ ആശങ്കപ്പെടേണ്ടതില്ലെന്നും ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതണമെന്നും മന്ത്രി പറഞ്ഞു. പരീക്ഷാനടത്തിപ്പ് കുറ്റമറ്റതായി പൂർത്തിയാക്കും. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പരീക്ഷാകേന്ദ്രങ്ങളിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തുമെന്നും മന്ത്രി അറിയിച്ചു.
Summary: The SSLC examination in the state will begin today