കക്കാട് ഗവ. എൽ.പിയിൽ 'വിഷൻ 2025' പദ്ധതിക്ക് പ്രൗഢ തുടക്കം
സ്‌കൂൾ പുതുതായെടുത്ത കണ്ടോളിപ്പാറയിലെ 22 സെന്റ് സ്ഥലത്താണ് ലോകോത്തര മാതൃകയിൽ വിഷൻ 2025 പദ്ധതി യാഥാർത്ഥ്യമാവുക
കക്കാട് ഗവ. എൽ.പി സ്‌കൂളിന്റെ വിഷൻ 2025 പദ്ധതിക്ക് പ്രൗഢമായ തുടക്കം. പദ്ധതി പ്രഖ്യാപനവും പുതിയ ക്ലാസ്‌റൂമിന്റെ പ്രവൃത്തി ഉദ്ഘാടനവും ലിന്റോ ജോസഫ് എം.എൽ.എ നിർവഹിച്ചു. ലോകത്തോര മാതൃകയിൽ പദ്ധതി യാഥാർത്ഥ്യമാക്കാനാവശ്യമായ എല്ലാവിധ സഹായവും ഉണ്ടാകുമെന്നും ഇത് നാടിന്റെ മുഖഛായ മാറ്റുന്ന ആവേശകരമായ ഇടപെടലാണെന്നും എം.എൽ.എ പറഞ്ഞു.
ചടങ്ങിൽ കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. മുക്കം എ.ഇ.ഒ പി ഓംകാരനാഥൻ മുഖ്യാതിഥിയായി. എസ്.എം.സി ചെയർമാൻ കെ.സി റിയാസ് വിഷൻ 2025 പദ്ധതി വിശദീകരിച്ചു. സ്‌കൂൾ പ്രധാനാദ്ധ്യാപിക ജാനിസ് ജോസഫ് റിപോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ സി.കെ ഷരീഫ് കക്കാട് പ്രവാസി കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ജി.സി.സിയിലെ കേന്ദ്ര കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു. വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എടത്തിൽ ആമിന സ്വാഗതവും പി.ടി.എ പ്രസിഡന്റ് കെ.സി അഷ്റഫ് നന്ദിയും പറഞ്ഞു.
രക്ഷാധികാരി ടി.പി.സി മുഹമ്മദ് ഹാജി, ആർക്കിടെക്ട് പി ജാഫറലി, മുൻ മെമ്പർ ജി അബ്ദുൽ അക്ബർ, സ്‌കൂൾ വികസന സമിതി കൺവീനർ ടി ഉമ്മർ, എം.പി.ടി.എ ചെയർപേഴ്സൺ കമറുന്നീസ മൂലയിൽ, മുൻ പ്രധാനാദ്ധ്യാപകരായ ഇ.പി മെഹറുന്നീസ ടീച്ചർ, സി.ടി അബ്ദുൽഗഫൂർ എന്നിവരടങ്ങിയ പ്രസീഡിയം പരിപാടി നിയന്ത്രിച്ചു.
സ്‌കൂൾ പുതുതായെടുത്ത കണ്ടോളിപ്പാറയിലെ 22 സെന്റ് സ്ഥലത്താണ് ലോകോത്തര മാതൃകയിൽ വിഷൻ 2025 പദ്ധതി യാഥാർത്ഥ്യമാവുക. രണ്ടര കോടി രൂപയാണ് ഇതിന് ചെലവ് വരിക. പരിപാടിക്ക് പി.ടി.എ വൈസ് പ്രസിഡന്റുമാരായ കെ ലുഖ്മാനുൽ ഹഖീം, മുനീർ പാറമ്മൽ, മുൻ പി.ടി.എ പ്രസിഡന്റുമാരായ ശിഹാബ് പുന്നമണ്ണ്, ഷുക്കൂർ മുട്ടാത്ത്, എടക്കണ്ടി അഹമ്മദ് കുട്ടി, പുന്നമണ്ണ് അബ്ദുറഷീദ്, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ നാഷാദ് എടത്തിൽ, നിസാർ മാളിയേക്കൽ, സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി ജി ശംസുദ്ദീൻ മാസ്റ്റർ, ഫിറോസ് മാസ്റ്റർ, ഷഹനാസ് ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി.