തോല്‍വിക്ക് പിന്നാലെ പി.സി ജോര്‍ജിന്‍റെ ശവമഞ്ചം തയ്യാറാക്കി ആദരാഞ്ജലി അര്‍പ്പിച്ച് ഈരാറ്റുപേട്ട നിവാസികള്‍
പൂഞ്ഞാറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നാലായിരത്തില്‍പരം വോട്ടുകള്‍ക്കാണ് ജയിച്ചത്
പൂഞ്ഞാര്‍ മണ്ഡലത്തില്‍ പരാജയപ്പെട്ടതിന് പിന്നാലെ പി.സി ജോര്‍ജിനെതിരെ പരിഹാസവും പ്രതിഷേധവുമായി ഈരാറ്റുപേട്ട നിവാസികള്‍. പി.സി ജോർജ്ജിന് ആദരാഞ്ജലികൾ അർപ്പിച്ച് ഫ്ലക്സ് ബോര്‍ഡ് ഉയര്‍ത്തുകയും ശവമഞ്ചം തയ്യാറാക്കുകയും ചെയ്താണ് ഈരാറ്റുപേട്ടയിൽ പ്രതിഷേധം നടന്നത്. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പൂഞ്ഞാറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നാലായിരത്തില്‍പരം വോട്ടുകള്‍ക്കാണ് ജയിച്ചത്. ബദ്ധശത്രുവായ ജോസ് കെ. മാണി പക്ഷമാണ് പി.സിയുടെ വിജയത്തിന് വിലങ്ങിട്ടത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടോമി കല്ലാനിയാണ് ഇവിടെ മൂന്നാം സ്ഥാനത്ത് ഫിനീഷ് ചെയ്തത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നിരന്തരം വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ പി.സി ജോര്‍ജ്- ഹിന്ദു, ക്രിസ്ത്യന്‍ വോട്ടുകള്‍ ഏകീകരിക്കാനാണ് ശ്രമിച്ചത്. പ്രചാരണത്തിനിടെ പി.സി ജോര്‍ജിന് നേരെ ഈരാറ്റുപ്പേട്ടയില്‍ വെച്ച് നടന്ന പ്രതിഷേധവും വാഗ്വാദവും സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ വോട്ടെണ്ണിയപ്പോള്‍ പി.സി ജോര്‍ജ് പ്രതീക്ഷിച്ച വോട്ടുകള്‍ ഒന്നും തന്നെ പെട്ടിയില്‍ വീണില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
കഴിഞ്ഞ 40 വര്‍ഷമായി പൂഞ്ഞാര്‍ മണ്ഡലത്തിന്‍റെ ജനപ്രതിനിധിയാണ് പി.സി ജോര്‍ജ്. 2016ല്‍ മൂന്ന് മുന്നണികളേയും പിന്നിലാക്കിയാണ് പി.സി.ജോര്‍ജ്ജ് മണ്ഡലത്തില്‍ നിന്നും വിജയിച്ചത്.