വടകരയിൽ മികച്ച വിജയം നേടുമെന്ന് കെ.കെ രമ
ഭരണത്തുടർച്ച ഉണ്ടാകില്ലെന്നും രമ മീഡിയവണിനോട് പറഞ്ഞു
Update: 2021-05-02 02:53 GMT


വടകരയിൽ മികച്ച വിജയം നേടുമെന്ന് യു.ഡി.എഫ് സ്ഥാനാർഥി കെ.കെ രമ. ഭരണത്തുടർച്ച ഉണ്ടാകില്ലെന്നും രമ മീഡിയവണിനോട് പറഞ്ഞു.
കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നാണ് വടകര. യു.ഡി.എഫ് വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മണ്ഡലങ്ങളിലൊന്നും. എന്നാല്‍ കഴിഞ്ഞ തവണ യു.ഡി.എഫിനൊപ്പമുണ്ടായിരുന്നു എല്‍.ജെ.ഡി ഇത്തവണ എല്‍.ഡി.എഫിലാണ് എന്നതാണ് ഇവിടുത്തെ നിര്‍ണായക രാഷ്ട്രീയ മാറ്റം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ കെ.മുരളീധരന്‍ എം.പിയുടെ തിളക്കമാര്‍ന്ന വിജയവും യു.ഡി.എഫിന് പ്രതീക്ഷയേകുന്നുണ്ട്. എന്നാല്‍ സര്‍വേകള്‍ ഇടത് സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രനാണ് മുന്‍തൂക്കം നല്‍കുന്നത്.