വനിതയില്ലാ ലീഗ്: നൂര്‍ബിനാ റഷീദ് തോല്‍വിയിലേക്ക്
ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം കോഴിക്കോട് സൗത്തില്‍ നിന്ന് എല്‍.ഡി.എഫിലെ അഹമ്മദ് ദേവര്‍കോവില്‍ 9804 വോട്ടുകള്‍ക്കാണ് മുന്നിട്ട് നില്‍ക്കുന്നത്.
മുസ്‌ലിം ലീഗിലെ ഏക വനിതാ സ്ഥാനാര്‍ത്ഥിയായിരുന്ന നൂര്‍ബിന റഷീദ് തോല്‍വിയിലേക്ക്. കോഴിക്കോട് സൗത്തില്‍ നിന്നായിരുന്നു നൂര്‍ബിന റഷീദ് ജനവിധി തേടിയിരുന്നത്. ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം കോഴിക്കോട് സൗത്തില്‍ നിന്ന് എല്‍.ഡി.എഫിലെ അഹമ്മദ് ദേവര്‍കോവില്‍ 9804 വോട്ടുകള്‍ക്കാണ് മുന്നിട്ട് നില്‍ക്കുന്നത്.
എല്‍.ഡി.എഫിനായി ഐ.എന്‍.എല്‍ സ്ഥാനാര്‍ത്ഥിയാണ് അഹമ്മദ് ദേവര്‍കോവില്‍. ബി.ജെ.പിയുടെ നവ്യഹരിദാസാണ് ഇവിടുത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥി. കാൽനൂറ്റാണ്ടിനു ശേഷം ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന് ഒരു വനിതാ സ്ഥാനാർഥി' എന്ന നിലയില്‍ ഈ തിരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രമായിരുന്നു നൂര്‍ബിന റഷീദ്. മുസ്ലീംലിഗിന് അപ്രമാദിത്തമുള്ള മണ്ഡലത്തിൽ മുൻമന്ത്രി എം.കെ. മുനീറാണ് 2011ലും 2016ലും കോഴിക്കോട് സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം മണ്ഡലം മാറി കൊടുവള്ളിയിലേക്ക് പോകുകയായിരുന്നു.
1995ൽ ഖമറുനീസ അൻവറായിരുന്നു ലീഗിൽ നിന്നും വന്ന ആദ്യ വനിത സ്ഥാനാർഥി. എൽഡിഎഫ് സ്ഥാനാർഥി എളമരം കരീമിനോട് അന്ന് അവർ പരാജയപ്പെട്ടു. പിന്നീടിങ്ങോട്ട് ഒരു വനിതാസ്ഥാനാർഥി പോലും ലീഗിൽ നിന്നുണ്ടായില്ല. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഉച്ചയോട് അടുക്കുമ്പോള്‍ തകര്‍ക്കാനാവാത്ത ലീഡ് നിലയുമായാണ് ഇടതുമുന്നണി കുതിക്കുന്നത്. അവസാനഘട്ട കണക്കുകള്‍ പുറത്തുവരുമ്പോള്‍ പ്രതിപക്ഷത്തെപ്പോലും ഞെട്ടിച്ച് 90 സീറ്റുകളില്‍ എല്‍.ഡി.എഫ്. മുന്നേറുകയാണ്.