കുമ്മനത്തിനെതിരെ ലീഡ് എടുത്ത് വി.ശിവന്‍കുട്ടി
ഒടുവിലത്തെ കണക്കുകൾ പ്രകാരം 1576 വോട്ടുകൾക്കാണ് ശിവൻകുട്ടി മുന്നിട്ട് നിൽക്കുന്നത്. വോട്ട് എണ്ണിത്തുടങ്ങിയതിന് ശേഷം ആദ്യമായാണ് ശിവൻകുട്ടി ഇവിടെ ലീഡ് നേടുന്നത്
ബി.ജെ.പിയുടെ ഏക സിറ്റിങ് സീറ്റായ നേമത്ത് എൽ.ഡി.എഫിന്റെ വി.ശിവൻകുട്ടി ലീഡ് എടുത്തു. ഒടുവിലത്തെ കണക്കുകൾ പ്രകാരം 1576 വോട്ടുകൾക്കാണ് ശിവൻകുട്ടി മുന്നിട്ട് നിൽക്കുന്നത്. വോട്ട് എണ്ണിത്തുടങ്ങിയതിന് ശേഷം ആദ്യമായാണ് ശിവൻകുട്ടി ഇവിടെ ലീഡ് നേടുന്നത്. രണ്ടാം സ്ഥാനത്ത് കുമ്മനം രാജശേഖരനും മൂന്നാം സ്ഥാനത്ത് കെ മുരളീധരനുമാണ്.
നേമത്ത് ഇപ്പോൾ ഒമ്പത് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായി. എട്ട് റൗണ്ട് വരെയും കുമ്മനം രാജശേഖരനായിരുന്നു മുന്നിട്ട് നിൽക്കുന്നത്. ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളായിരുന്നു ഈ എട്ട് റൗണ്ടിലും. ഇനി എണ്ണാനിടയിലുള്ള ഇടങ്ങളിൽ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളുണ്ട്. ന്യൂനപക്ഷ വോട്ടുകൾ നിർണായകമായേക്കാവുന്ന ഇടങ്ങളും ഉണ്ട്. ന്യൂനപക്ഷ വോട്ടുകൾ വിഭജിച്ചില്ലെങ്കിൽ ശിവൻകുട്ടിക്ക് നേട്ടമാകും.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഉച്ചയോട് അടുക്കുമ്പോള്‍ തകര്‍ക്കാനാവാത്ത ലീഡ് നിലയുമായാണ് ഇടതുമുന്നണി കുതിക്കുന്നത്. അവസാനഘട്ട കണക്കുകള്‍ പുറത്തുവരുമ്പോള്‍ പ്രതിപക്ഷത്തെപ്പോലും ഞെട്ടിച്ച് 90 സീറ്റുകളില്‍ എല്‍.ഡി.എഫ്. മുന്നേറുകയാണ്.