പെണ്ണുയിരിന്റെ പ്രത്യയശാസ്ത്രം വേദിയില്‍

Update: 2017-06-05 12:33 GMT
പെണ്ണുയിരിന്റെ പ്രത്യയശാസ്ത്രം വേദിയില്‍
Advertising

എം കെ രവിവര്‍മയുടെ രചനയില്‍ സിനിമാ - നാടക നടനും സംവിധായകനുമായ വിജയന്‍ വി നായരാണ് നാടകം സംവിധാനം ചെയ്തത്

Full View

കഥപറച്ചിലിലെ നേരും നുണയും അതിനോടൊപ്പമുള്ള കുഞ്ഞുമനസ്സിന്റെ സ‍ഞ്ചാരവും പ്രമേയമാക്കിയ ഏകാംഗ നാടകം പെണ്ണുയിരിന്റെ പ്രത്യയശാസ്ത്രം വേദിയിലെത്തി. എം കെ രവിവര്‍മയുടെ രചനയില്‍ സിനിമാ - നാടക നടനും സംവിധായകനുമായ വിജയന്‍ വി നായരാണ് നാടകം സംവിധാനം ചെയ്തത്.

കഥ കേള്‍ക്കുമ്പോള്‍ ഇളം മനസില്‍ ഉയരുന്ന ചോദ്യങ്ങള്‍. കഥയിലെ നേരുപറച്ചിലിനു വിപരീതമായി നടക്കുന്ന നിത്യജീവിത സംഭവങ്ങള്‍. മക്കളെ വളര്‍ത്തിയെടുക്കുന്നതിന്റെ ഓരോ തലങ്ങളാണ് പെണ്ണുയിരിന്റെ പ്രത്യയശാസ്ത്രം പറയുന്നത്. പുരാണ- ചരിത്ര- കാലിക പ്രസക്തിയുള്ള സ്ത്രീ കഥാപാത്രങ്ങള്‍ അജിതാ നമ്പ്യാരിലൂടെ പുനര്‍ജനിച്ചപ്പോള്‍ വിരല്‍ചൂണ്ടിയത് ജീവിതത്തില്‍ പലരും ശ്രദ്ധിക്കപ്പെടാതെ പോവുന്ന യാഥാര്‍ഥ്യങ്ങളാണ്.

എട്ട് കഥാപാത്രങ്ങളിലൂടെ കഥ പറയുന്ന നാടകത്തിന്റെ ആദ്യ അവതരണമാണ് കോഴിക്കോട് ടൌണ്‍ഹാളില്‍ നടന്നത്.

Tags:    

Similar News