പ്രഭുദേവയെ വെല്ലുന്ന ചുവടുകളുമായി പിതാവ്

Update: 2017-06-09 04:28 GMT
Editor : Subin
പ്രഭുദേവയെ വെല്ലുന്ന ചുവടുകളുമായി പിതാവ്
Advertising

ഒരു റിയാലിറ്റി ഷോക്കിടക്കായിരുന്നു പ്രഭുദേവയുടെ അച്ഛനും അമ്മയും ഒരുമിച്ചെത്തിയത്. വേദിയില്‍ അവര്‍ രണ്ട് പേരും ഒരുമിച്ചെത്തിയത് വലിയ അത്ഭുതമായെന്ന് പ്രഭുദേവ പറഞ്ഞു.

മകനെ വെല്ലുന്ന തൃത്ത ചുവടുകളുമായി ഒരച്ഛന്‍ കഴിഞ്ഞ ദിവസം വേദി കയ്യടക്കി. ഇന്ത്യയിലെ തന്നെ സൂപ്പര്‍ ഡാന്‍സര്‍ പ്രഭുദേവയുടെ അച്ഛന്‍ മുഗുര്‍ സുന്ദറാണ് പ്രേക്ഷകരെ ഞ്ഞെട്ടിച്ച ഈ അച്ഛന്‍. ഒരു റിയാലിറ്റി ഷോ വേദിയിലായിരുന്നു അച്ഛനും മകനും ഒരുമിച്ച് ചുവടു വച്ചത്.

ഒരു റിയാലിറ്റി ഷോക്കിടക്കായിരുന്നു പ്രഭുദേവയുടെ അച്ഛനും അമ്മയും ഒരുമിച്ചെത്തിയത്. വേദിയില്‍ അവര്‍ രണ്ട് പേരും ഒരുമിച്ചെത്തിയത് വലിയ അത്ഭുതമായെന്ന് പ്രഭുദേവ പറഞ്ഞു. ചെറുപ്പത്തില്‍ വലിയ കുസൃതിയിരുന്നു പ്രഭുദേവ എന്നു പറഞ്ഞ അച്ഛര്‍ മുഗുര്‍ സുന്ദര്‍ ആദ്യമായി അപ്രതീക്ഷിതമായി പ്രഭു സിനിമയില്‍ നൃത്തം ചെയ്ത അനുഭവവും പങ്കുവച്ചു.

നൃത്തം ചെയ്യണമെന്നായി അവതാരകന്റെ അടുത്ത ആവശ്യം. പ്രഭുദേവയുടെ നൃത്ത രംഗത്തിനു തന്നെ അച്ഛന്‍ ചുവട് വച്ചു. ഇരുവരും ഒരുമിച്ച് ചുവടുവയ്ക്കണമെന്നായി കാണികളുടെ അടുത്ത ആവശ്യം. അച്ഛനും മകനും ഒരുമിച്ച് ചുവട് വച്ചതോടെ സദസ്സില്‍ നിന്ന് വലിയ കയ്യടികളും ആര്‍പ്പു വിളികളും ഉയര്‍ന്നു. പ്രഭുദേവയെ മകനായി ലഭിച്ചത് ദൈവാനുഗ്രഹമെന്നാണ് അമ്മ മഹാദേവമ്മ പറഞ്ഞത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News