വിജയ് ചിത്രം ഭൈരവ വ്യാഴാഴ്ച തിയറ്ററുകളിലേക്ക്

Update: 2017-07-11 12:07 GMT
Editor : Sithara
വിജയ് ചിത്രം ഭൈരവ വ്യാഴാഴ്ച തിയറ്ററുകളിലേക്ക്
Advertising

എ ക്ലാസ് തീയറ്ററുകള്‍ അടച്ചാലും വിജയ് സിനിമ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനവുമായി വിതരണക്കാര്‍.

എ ക്ലാസ് തീയറ്ററുകള്‍ അടച്ചാലും വിജയ് സിനിമ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനവുമായി വിതരണക്കാര്‍. ഫെഡറേഷനില്‍ അംഗമല്ലാത്ത തീയറ്ററുകളിലും സര്‍ക്കാര്‍ തീയറ്ററുകളിലും ഭൈരവ പ്രദര്‍ശിപ്പിക്കും.

വന്‍ വിജയം നേടിയ തെറിക്ക് ശേഷം എത്തുന്ന വിജയ് ചിത്രമാണ് ഭൈരവ. തമിഴ്നാട്ടിലെ പൊങ്കല്‍ ആഘോഷത്തിന് മാറ്റുകൂട്ടിയാണ് ഭൈരവയുടെ റിലീസ്. എന്നാല്‍ കേരളത്തില്‍ സ്ഥിതി മറിച്ചാണ്. തമിഴ് സിനിമകള്‍ക്ക് വലിയ പ്രാധാന്യം നല്‍കാറുള്ള എ ക്ലാസ് തീയറ്റര്‍ ഉടമകള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നു. ഭൈരവയുടെ റിലീസ് ദിവസമായ വ്യാഴാഴ്ച തന്നെയാണ് എ ക്ലാസ് തീയറ്ററുകള്‍ അടച്ച് സമരം ആരംഭിക്കുന്നത്. എന്നാല്‍ തീയറ്റര്‍ സമരം ഭൈരവയുടെ റിലീസിനെ ബാധിക്കില്ലെന്ന് വിതരണക്കാര്‍ പറയുന്നു. മള്‍ട്ടിപ്ലക്സുകളിലും സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള തീയറ്ററുകളിലും എക്സിബിറ്റേഴ്സ് ഫെഡറേഷന് കീഴിലുള്ള തീയറ്ററുകളിലും ഭൈരവ വിതരണം ചെയ്യാനാണ് തീരുമാനം.

ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ അനുസരിച്ച് 520 തീയറ്ററുകളാണ് കേരളത്തിലുള്ളത്. ഇതില്‍ 360 തീയറ്ററുകളും ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് കീഴിലാണ്. ബാക്കിയുള്ള 160 തീയറ്ററുകളിലും മള്‍ട്ടിപ്ലക്സുകളിലുമായിരിക്കും മറ്റു സിനിമകള്‍ റിലീസ് ചെയ്യുക. എറണാകുളത്തെ പ്രമുഖ തീയറ്ററുകളായ പത്മ, ശ്രീധര്‍ തീയറ്ററുകളുടെ ഉടമയായ സുരേഷ് ഷേണായി ഭൈരവ വ്യാഴാഴ്ച മുതല്‍ പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചിച്ചുണ്ട്. പത്മയില്‍ രണ്ട് സ്ക്രീനുകളാണ് ഉള്ളത്.

മള്‍ട്ടിപ്ലക്സുകളിലും റെക്കോര്‍ഡ് ഷോകള്‍ ഉണ്ടാകും. തൃശൂരിലെ ശോഭാ സിറ്റിയിലെ മള്‍ട്ടിപ്ലക്സില്‍ മാത്രം ആദ്യദിനം 16 ഷോ ആണ് ഭൈരവക്കുള്ളത്. പുലിമുരുകന്‍ ഇവിടെ 15 ഷോ ആയിരുന്നു ആദ്യ ദിനമുണ്ടായിരുന്നത്. ഒരു മാസത്തിന് ശേഷം തീയറ്ററുകള്‍ വീണ്ടും ഉത്സവലഹരിയിലേക്ക് മാറാന്‍ ഒരുങ്ങുകയാണ്. അതിന് മുന്നോടിയായുള്ള സാംമ്പിള്‍ വെടിക്കെട്ടാകും ഭൈരവയുടെ റിലീസ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News