യേശുദാസിന്റെ സംഗീത യാത്രയ്ക്ക് ഇന്ന് 55 വയസ്സ്
1961 നവംബര്‍ 14നാണ് യേശുദാസ് ആലപിച്ച ജാതിഭേദം മതദ്വേഷമെന്ന് തുടങ്ങുന്ന ആദ്യ ഗാനം പുറത്തിറങ്ങിയത്.
സംഗീത ലോകത്ത് യേശുദാസെന്ന നാമത്തിന്റെ പിറവിക്ക് ഇന്നേക്ക് 55 വയസ്സ്. 1961 നവംബര്‍ 14നാണ് യേശുദാസ് ആലപിച്ച ജാതിഭേദം മതദ്വേഷമെന്ന് തുടങ്ങുന്ന ആദ്യ ഗാനം പുറത്തിറങ്ങിയത്. പിന്നീട് അരനൂറ്റാണ്ടിലധികം കാലം കൊണ്ട് വിവിധ ഭാഷകളിലായി യേശുദാസ് പാടിത്തീര്‍ത്തത് അരലക്ഷത്തിലേറെ ഗാനങ്ങളാണ്
അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയ ശേഷം ശ്രീനാരായണ ഗുരു, ആ പ്രദേശത്തെ വിശേഷിപ്പിച്ച വാക്കുകളായിരുന്നു ഇത്.. ഗുരുവിന്റെ വാക്കുകള്‍ പിന്നീട് ഗാനരൂപത്തിലാക്കിയപ്പോള്‍ അത് പാടാന്‍ ഭാഗ്യം ലഭിച്ചത് 21കാരനായ കട്ടാശ്ശേരി ജോസഫ് യേശുദാസിനായിരുന്നു..
1961 നവംബര്‍ 14ന് ഈ ഗാനം ആലപിച്ച് യേശുദാസ് നടന്നുകയറിയത് ഗന്ധര്‍വഗായകന്റെ സിംഹാസനത്തിലേക്കായിരുന്നു.. അവിടുന്നിങ്ങോട്ട് അരലക്ഷത്തിലേറെ ഗാനങ്ങള്‍.
76 വയസ്സിനിടെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലെല്ലാം ഗന്ധര്‍വന്‍ തന്റെ ശബ്ദസാന്നിധ്യം അറിയിച്ചു ..
7 ദേശീയ അവാര്‍ഡുകളും 43 സംസ്ഥാന പുരസ്കാരങ്ങളും പത്മഭൂഷണ്‍, പത്മശ്രീ ബഹുമതികളും യേശുദാസിനെ തേടിയെത്തി.
എത്ര ഗാനങ്ങള്‍ ആലപിച്ചാലും ഏത് വേദിയിലും ദാസേട്ടന്‍റെ പ്രിയഗാനം ജാതിഭേദം തന്നെ