യുവനടന്‍ സിദ്ധു മരിച്ച നിലയില്‍
Update: 2018-03-16 19:23 GMT
പ്രശസ്ത നിര്‍മ്മാതാവ് പി.കെ ആര്‍ പിള്ളയുടെ മകനാണ് സിദ്ധു
ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ സിനിമയായ സെക്കന്‍ഡ് ഷോയില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച സിദ്ധു ആര്‍.പിള്ളയെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രശസ്ത നിര്‍മ്മാതാവ് പി.കെ ആര്‍ പിള്ളയുടെ മകനാണ് സിദ്ധു. സെക്കന്‍ഡ് ഷോയില്‍ ശ്യാം എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. പീന്നീട് നിരവധി ചിത്രങ്ങളിലും ഹ്രസ്വചിത്രങ്ങളിലും സിദ്ധു അഭിനയിച്ചിട്ടുണ്ട്.
ചിത്രം, വന്ദനം, അമൃതംഗയ ഉള്‍പ്പെടെ പതിനാറ് ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് പികെആര്‍ പിള്ള.