ലെബനന്‍ രാഷ്ട്രീയവും അഭയാര്‍ഥി ജീവിതവും ചര്‍ച്ച ചെയ്യുന്ന ഇന്‍സള്‍ട്ട് ഉദ്ഘാടന ചിത്രം

Update: 2018-04-05 08:54 GMT
Editor : Sithara
ലെബനന്‍ രാഷ്ട്രീയവും അഭയാര്‍ഥി ജീവിതവും ചര്‍ച്ച ചെയ്യുന്ന ഇന്‍സള്‍ട്ട് ഉദ്ഘാടന ചിത്രം
Advertising

ലെബനന്‍ രാഷ്ട്രീയവും അറബ് രാജ്യങ്ങളിലെ അഭയാര്‍ഥി ജീവിതവും വരച്ചു കാട്ടുന്ന ചിത്രമാണ് 22മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കുന്ന ദ ഇന്‍സള്‍ട്ട്.

ലെബനന്‍ രാഷ്ട്രീയവും അറബ് രാജ്യങ്ങളിലെ അഭയാര്‍ഥി ജീവിതവും വരച്ചു കാട്ടുന്ന ചിത്രമാണ് 22മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കുന്ന ദ ഇന്‍സള്‍ട്ട്. നിരവധി അന്താരാഷ്ട്ര മേളകളില്‍ മികച്ച അഭിപ്രായം സ്വന്തമാക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിയാദ് ദായിരീയാണ്.

അറബ് രാജ്യങ്ങളിലെ അഭയാര്‍ഥി ജീവിതത്തിന്റെ നേര്‍ക്കാഴ്ച സിയാദ് ദയീരിയുടെ ഇന്‍സള്‍ട്ടില്‍ പ്രേക്ഷകര്‍ക്ക് കാണാം. ലബനന്‍കാരനായ ടോണി ഹന്നയും ഫലസ്തീനിയായ യാസറും തമ്മിലുള്ള നേരിയ സംഘര്‍ഷത്തെ തുടര്‍ന്ന് കോടതി മുറികളില്‍ നടക്കുന്ന സംഭവങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.

രണ്ട് വ്യക്തികള്‍ക്കിടയിലെ ചെറിയ സംഘര്‍ഷങ്ങള്‍ ഒരു രാഷ്ട്രത്തിന്റെ നിയമ വ്യവസ്ഥയെ എങ്ങനെ ചോദ്യം ചെയ്യുന്നുവന്നും അത് അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ക്ക് എങ്ങനെ കാരണമാകുന്നുവെന്നും ചിത്രം ദൃശ്യവല്‍ക്കരിക്കുന്നു. കുടിയേറ്റമാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്നും ചിത്രം കാണിക്കുന്നു. ലബനന്റെ സമകാലീന രാഷ്ട്രീയവും ചിത്രത്തില്‍ കടന്നു വരുന്നുണ്ട്.

വെനീസ് ഉള്‍പ്പെടെയുള്ള നിരവധി അന്താരാഷ്ട്ര മേളകളില്‍ മികച്ച അഭിപ്രായം നേടിയിട്ടുണ്ട് ഇന്‍സള്‍ട്ട് ഇതിനോടകം. വെനീസ് ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള പുരസ്കാരം യാസറായി വേഷമിട്ട കമേല്‍ എല്‍ ഭആഷക്ക് ലഭിച്ചിരന്നു. വിദേശ ഭാഷാ ഇനത്തില്‍ ലെബനില്‍ നിന്നുള്ള ഓസ്കര്‍ എന്‍ട്രി കൂടിയാണിത്. നിശാഗന്ധിയില്‍ വൈകീട്ട് 6 മണിക്കാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News