ജീവിതത്തില്‍ സന്തോഷം മാത്രം പോരല്ലോ..രണ്ടും കല്‍പിച്ച് ബേസില്‍ ഇറങ്ങുകയാണ്

Update: 2018-04-20 16:20 GMT
ജീവിതത്തില്‍ സന്തോഷം മാത്രം പോരല്ലോ..രണ്ടും കല്‍പിച്ച് ബേസില്‍ ഇറങ്ങുകയാണ്
Advertising

ഫേസ്ബുക്കിലൂടെയാണ് ബേസില്‍ ജോസഫ് തന്റെ വിവാഹത്തെക്കുറിച്ച് ഔദ്യോഗികമായി അറിയിക്കുന്നത്

ഗോദയുടെ സംവിധായകന്‍ ബേസില്‍ ജോസഫ് വിവാഹിതനാകാന്‍ പോകുന്ന വാര്‍ത്ത ആഴ്ചകള്‍ക്കു മുന്‍പേ സോഷ്യല്‍ മീഡിയ വാര്‍ത്തയാക്കിയിരുന്നെങ്കിലും ബേസില്‍ തന്നെ അക്കാര്യം അറിയിക്കുന്നത് കഴിഞ്ഞ ദിവസമാണ്. ഫേസ്ബുക്കിലൂടെയാണ് ബേസില്‍ ജോസഫ് തന്റെ വിവാഹത്തെക്കുറിച്ച് ഔദ്യോഗികമായി അറിയിക്കുന്നത്. എന്‍ജിയറിംഗ് കോളേജിലെ സഹപാഠിയെ ജിവിതപങ്കാളിയാക്കുകയാണെന്നും രണ്ടും കല്‍പിച്ച് അങ്ങ് ഇറങ്ങുകയാണെന്നും ബേസില്‍ കുറിച്ചു.

സുല്‍ത്താന്‍ ബത്തേരി സന്റെ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. ജോസഫ് പള്ളിപ്പാട്ടിന്റെയും റിട്ട. അധ്യാപിക തങ്കമ്മയുടെയും മകനാണ് 27കാരനായ ബേസില്‍. കോട്ടയം പുതുപ്പള്ളി ചിറപ്പുറത്ത് സാമുവല്‍-സാറാമ്മ ദമ്പതികളുടെ മകളാണ് എലിസബത്ത്. ആഗസ്ത് 17ന് സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് ചെറിയ പള്ളിയിലാണ് വിവാഹം

ബേസിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇത് എലിസബത്ത് . എലി എന്ന് വിളിക്കും .ഏഴ് വർഷം മുൻപ് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് മുതൽ എന്നെ സഹിക്കാൻ തുടങ്ങിയതാണ്. ദേ ഇപ്പൊ ജീവിത കാലം മുഴുവൻ സഹിച്ചോളാം എന്നും വാക്കു തന്നു . അത് കൊണ്ട് ഞങ്ങൾ വീട്ടുകാരോടൊക്കെ ആലോചിച്ചു ആ തീരുമാനം അങ്ങെടുത്തു . കല്യാണം . പണ്ടാരോ പറഞ്ഞ പോലെ ജീവിതത്തിൽ സന്തോഷം മാത്രം പോരല്ലോ . രണ്ടും കല്പിച്ചു അങ്ങ് ഇറങ്ങുകയാണ് . അനുഗ്രഹിക്കണം.

Full View
Tags:    

Similar News