ഉഡ്താ പഞ്ചാബിന് പ്രദര്‍ശനാനുമതി നല്‍കി സുപ്രീം കോടതിയും

Update: 2018-04-20 19:23 GMT
Editor : admin
ഉഡ്താ പഞ്ചാബിന് പ്രദര്‍ശനാനുമതി നല്‍കി സുപ്രീം കോടതിയും
Advertising

സിനിമയിലെ ഒരു പരാമര്‍ശം മാത്രം ഒഴിവാക്കി പ്രദര്‍ശിപ്പിക്കാമെന്ന ബോംബെ ഹൈകോടതി വിധിക്കെതിരെ ഹ്യൂമന്‍ റൈറ്റ്‌സ് അവെയ്ര്‍നെസ് എന്ന സന്നദ്ധസംഘടയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ബോളിവുഡ് ചിത്രം ഉഡ്താ പഞ്ചാബ് റിലീസ് ചെയ്യുന്നതിനെതിരെ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. നാളെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമയുടെ പ്രദര്‍ശനാനുമതി സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച സുപ്രീംകോടതി ഈ ആവശ്യവുമായി പഞ്ചാബ്, ഹരിയാന ഹൈകോടതികളെ സമീപിക്കാന്‍ ഹരജിക്കാരോട് ആവശ്യപ്പെട്ടു. സിനിമയിലെ ഒരു പരാമര്‍ശം മാത്രം ഒഴിവാക്കി പ്രദര്‍ശിപ്പിക്കാമെന്ന ബോംബെ ഹൈകോടതി വിധിക്കെതിരെ ഹ്യൂമന്‍ റൈറ്റ്‌സ് അവെയ്ര്‍നെസ് എന്ന സന്നദ്ധസംഘടയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

പഞ്ചാബിലെ മയക്കുമരുന്നിന്റെ അമിതോപയോഗവും രാഷ്ട്രീയ സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിലെ 94 ഭാഗങ്ങള്‍ ഒഴിവാക്കാനും ചിത്രത്തിന്റെ പേരില്‍ നിന്ന് പഞ്ചാബ് മാറ്റണമെന്നും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചതിനെതിരെ നിര്‍മാതാക്കളായ വികാസ് ബഹ്‍ലും അനുരാഗ് കശ്യപും കോടതിയെ സമീപിച്ചിരുന്നു. ബോംബെ കോടതിയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News