സിനിമയില്‍ ഇപ്പോഴും കാസ്റ്റിങ് കൌച്ച് ഉണ്ടെന്ന് റായ് ലക്ഷ്മി
ജൂലി ടുവിലെ ഗ്ലാമറസ് രംഗങ്ങള്‍ ചിത്രീകരിച്ചത് തൃപ്തികരമായ അന്തരീക്ഷത്തിലായിരുന്നില്ലെന്നും നടി പ്രതികരിച്ചു.
സിനിമാ മേഖലയില്‍ ഇപ്പോഴും കാസ്റ്റിങ് കൌച്ച് ഉണ്ടെന്ന് നടി റായ് ലക്ഷ്മി. ബോളിവുഡില്‍ റായ് ലക്ഷ്മി നായികയായി അരങ്ങേറ്റം കുറിക്കുന്ന ജൂലി ടുവിന്റെ വിശേഷങ്ങള്‍ പങ്കുവെക്കവേയാണ് നടിയുടെ പ്രതികരണം. ചിത്രത്തിലെ ഗ്ലാമറസ് രംഗങ്ങള്‍ ചിത്രീകരിച്ചത് തൃപ്തികരമായ അന്തരീക്ഷത്തിലായിരുന്നില്ലെന്നും നടി പ്രതികരിച്ചു.
സാധാരണ ജീവിത പശ്ചാത്തലത്തില്‍ നിന്ന് സിനിമയില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന കഥാപാത്രമായാണ് ജൂലിയില്‍ റായ് ലക്ഷ്മിയെത്തുന്നത്. കാസ്റ്റിങ് കൌച്ച് ഉള്‍പ്പെടെയുള്ളവ ചിത്രത്തിന്റെ പ്രമേയ പരിസരത്തിന്റെ ഭാഗമാണ്. പ്രമേയത്തിലുള്ള കാസ്റ്റിങ് കൌച്ച് സിനിമാമേഖലയിലുണ്ടോ എന്ന ചോദ്യത്തോട് കാസ്റ്റിങ് കൌച്ച് യാഥാര്‍ഥ്യമാണെന്നാണ് നടി പ്രതികരിച്ചത്. ജൂലിയില്‍ ബോള്‍ഡായി അഭിനയിക്കേണ്ടി വന്ന ഗ്ലാമറസ് രംഗങ്ങളില്‍ ചിലത് ബുദ്ധിമുട്ടുണ്ടാക്കുന്ന അന്തരീക്ഷത്തിലാണ് ചിത്രീകരിച്ചതെന്നും റായ് ലക്ഷ്മി പറഞ്ഞു.
ദീപക് ശിവ്ദാസനിയാണ് ത്രില്ലര്‍ ചിത്രമായ ജൂലി സംവിധാനം ചെയ്യുന്നത്. 2004-ല്‍ ദീപകിന്റെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ജൂലിയുടെ രണ്ടാം ഭാഗമാണിത്.