സുകുമാരക്കുറുപ്പായി ദുല്‍ഖര്‍, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്
ഡിക്യുവിന്റെ ആദ്യ ചിത്രം സെക്കന്‍ഡ് ഷോയുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് സംവിധാനം
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ സല്‍മാനെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. പുറം തിരിഞ്ഞ് നില്‍ക്കുന്ന ദുല്‍ഖറിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ഡിക്യുവിന്റെ ആദ്യ ചിത്രം സെക്കന്‍ഡ് ഷോയുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് സംവിധാനം. ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം ശ്രീനാഥും ദുല്‍ഖറും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
അവസാനം അത് സംഭവിച്ചിരിക്കുന്നു. ആറ് വര്‍ഷത്തിന് ശേഷം എന്റെ അരങ്ങേറ്റ ചിത്രത്തിന്റെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനുമൊത്ത് ഏറെ പ്രതീക്ഷയുള്ളൊരു ചിത്രത്തിനുവേണ്ടിയാണ് ഒന്നിക്കുന്നത്. സെക്കന്റ് ഷോയുടെ ഇടയ്ക്ക് തന്നെ ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നാണ് ഓര്‍മ്മ. പക്ഷേ എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ. 2018 തുടക്കത്തില്‍ ചിത്രീകരണം ആരംഭിക്കാനാവുമെന്നാണ് കരുതുന്നത്. എനിക്ക് ഏറെ ആവേശമുണ്ടാക്കുന്ന ഒരു പ്രോജക്ടാണിത്- ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
2012ല്‍ പുറത്തിറങ്ങിയ സെക്കന്റ് ഷോയ്ക്ക് ശേഷം ‘കൂതറ’യാണ് ശ്രീനാഥ് രാജേന്ദ്രന്‍ രണ്ടാമതായി സംവിധാനം ചെയ്ത സിനിമ. എന്നാല്‍ ബോക്സോഫീസില്‍ വമ്പന്‍ പരാജയമായിരുന്നു ചിത്രം.