വീണ്ടും ബന്‍സാലി ടച്ച്; യു ട്യൂബില്‍ ട്രന്‍ഡിംഗായി പത്മാവതിയുടെ പാട്ട്
ഗൂമാര്‍ എന്നു തുടങ്ങുന്ന ഗാനത്തില്‍ പത്മാവതിയുടെ നൃത്തമാണ് ദൃശ്യവത്ക്കരിച്ചിരിക്കുന്നത്
സഞ്ജയ് ലീല ബന്‍സാലിയുടെ നായികമാരെ പോലെ സുന്ദരമാണ് അദ്ദേഹത്തിന്റെ ചിത്രത്തിന്റെ പാട്ടുകളും. കോസ്റ്റ്യൂംസിന് ഇത്രയധികം പ്രാധാന്യം കല്‍പിക്കുന്ന മറ്റൊരു സംവിധായകന്‍ ബോളിവുഡിലുണ്ടാകില്ല. അഴകിന്റെ ബന്‍സാലി ടച്ച് വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ് ദീപിക പദുക്കോണ്‍ ടൈറ്റില്‍ കഥാപാത്രമായി എത്തുന്ന പത്മാവതി എന്ന ചിത്രത്തില്‍. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനം അതിന് ഉത്തമ ഉദാഹരണമാണ്. ഗൂമാര്‍ എന്നു തുടങ്ങുന്ന ഗാനത്തില്‍ പത്മാവതിയുടെ നൃത്തമാണ് ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. യു ട്യൂബില്‍ ട്രന്‍ഡിംഗ് ആയ ഗാനം ഒരു ദിവസം കൊണ്ട് കണ്ടത് 9,894,619 പേരാണ്.
എ എം തുറാസിന്റെ വരികള്‍ക്ക് സഞ്ജയ് ലീല ബന്‍സാലി തന്നെയാണ് ഈണം ഒരുക്കിയിരിക്കുന്നത്. ശ്രേയാ ഘോഷാലും സ്വരൂപ് ഖാനും ചേര്‍ന്നാണ് ആലാപനം. എ എം തുറാസിന്റെ വരികള്‍ക്ക് സഞ്ജയ് ലീല ബന്‍സാലി തന്നെയാണ് ഈണം ഒരുക്കിയിരിക്കുന്നത്. ശ്രേയാ ഘോഷാലും സ്വരൂപ് ഖാനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മേവാറിലെ രാജ്ഞി റാണി പത്മിനി എന്ന പത്മാവതിയുടെയും മുസ്ലീം ഭരണാധികാരി അലാവുദ്ദീന്‍ ഖില്‍ജിയുടെയും മനോഹരമായ പ്രണയ കഥ പറയുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിംഗാണ് ഖില്‍ജിയായി എത്തുന്നത്.
ഷാഹിദ് കപൂറാണ് ദീപികയുടെ കഥാപാത്രമായ പത്മാവതിയുടെ ഭര്‍ത്താവും മേവാറിലെ രാജാവുമായ രാവല്‍ രത്തന്‍ സിംഗ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സഞ്ജയ് ദത്ത്, അതിദി റാവു ഹൈദരി, ഡാനി, സോനു സൂദ്, ജിം സര്‍ഭ തുടങ്ങി വന്‍ താര നിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.