ദിവ്യ ഉണ്ണി വിവാഹമോചിതയാകുന്നു

Update: 2018-04-28 23:48 GMT
Editor : admin
ദിവ്യ ഉണ്ണി വിവാഹമോചിതയാകുന്നു
Advertising

മക്കള്‍ക്കു വേണ്ടിയാണ് തന്‍റെ ഇനിയുള്ള ജീവിതമെന്നും അവരുള്ളതുകൊണ്ടാണ് വേര്‍പിരിയലിനെ അതിജീവിക്കാനായതെന്നും ഒരു അഭിമുഖത്തില്‍ ദിവ്യ ഉണ്ണി

സിനിമാ താരം ദിവ്യ ഉണ്ണി വിവാഹമോചിതയാകുന്നു. മക്കള്‍ക്കു വേണ്ടിയാണ് തന്‍റെ ഇനിയുള്ള ജീവിതമെന്നും അവരുള്ളതുകൊണ്ടാണ് വേര്‍പിരിയലിനെ അതിജീവിക്കാനായതെന്നും വനിത മാസികക്ക് അനുവദിച്ച അഭിമുഖത്തില്‍ താരം വ്യക്തമാക്കി.

‘‘കൂട്ടുകാരോടു വേര്‍പിരിയുമ്പോള്‍ പോലും കരച്ചില്‍ വരുമായിരുന്നു. അങ്ങനെയുള്ള എനിക്കാണ് ജീവിതത്തിലെ ഏറ്റവും വലിയ വേര്‍പിരിയല്‍ നേരിടേണ്ടി വന്നത്. ജീവിതാവസാനം വരെ ഒപ്പമുണ്ടാകേണ്ട ആളോടുള്ള വേര്‍പിരിയില്‍. ആരും തളര്‍ന്നു പോകും. പക്ഷേ എനിക്ക് തിരിച്ചുവരണമായിരുന്നു. കാലിടറിപ്പോയി എന്നു തോന്നിയ നിമിഷത്തില്‍ നിന്നും കൂടുതല്‍ കരുത്തോടെ തിരിച്ചുവരാനിടയായി '' - ദിവ്യ ഉണ്ണി പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News