കേരളവര്‍മ കോളജ് പൂമരക്കാടാക്കി പൂമരം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍

Update: 2018-04-28 07:20 GMT
കേരളവര്‍മ കോളജ് പൂമരക്കാടാക്കി പൂമരം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍
Advertising

വര്‍‌ഷങ്ങള്‍ക്ക് മുമ്പ് അമ്മ പാര്‍വതി അഭിനയിച്ച തൂവാനതുമ്പികളുടെ ഓര്‍മ പങ്ക് വെച്ച് കാളിദാസന്‍ കലോത്സവത്തിന് തുടക്കമിട്ടു

കേരളവര്‍മ കോളജ് പൂമരക്കാടാക്കി പൂമരം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‌‍‌. കോളജ് യൂണിയന്‍ കലോത്സവം ഉദ്ഘാടനം ചെയ്യാനാണ് പൂമരം സംഘം തൃശൂര്‍ ശ്രീ കേരളവര്‍മ കോളജിലെത്തിയത്. പൂമരത്തിന്റെ ചിത്രീകരണവും ഇതിനോടൊപ്പം നടന്നു. കാളിദാസന്‍ വന്നിറങ്ങിയതോടെ പൂമരത്തിലെ പാട്ടിന്റെ താളമായി കേരളവര്‍മ കോളജിന്. കൂടെ സംവിധായകന്‍ എബ്രിഡ് ഷൈനും ഗായകന്‍ ഫൈസല്‍ റാസിയും ചേര്‍ന്നതോടെ അധ്യാപകരും ശിഷ്യന്മാരുമെല്ലാവരും ഒന്നിച്ചു ആവേശത്തിലായി. അരങ്ങ് എന്ന് പേരിട്ട കലോത്സവത്തിന്റെ ആദ്യ പരിപാടി സദസിലിരുന്ന് കണ്ട ശേഷമായിരുന്നു മൂവരും വേദിയിലെത്തിയത്.

വര്‍‌ഷങ്ങള്‍ക്ക് മുമ്പ് അമ്മ പാര്‍വതി അഭിനയിച്ച തൂവാനതുമ്പികളുടെ ഓര്‍മ പങ്ക് വെച്ച് കാളിദാസന്‍ കലോത്സവത്തിന് തുടക്കമിട്ടു. പിന്നാലെ ഫൈസല്‍ റാസിയുടെ പാട്ടെത്തി. നാല്‍പ്പതല്ല നാനൂറിലേറെ പേര്‍ കൂടെ പാടി. കലോത്സവത്തിന്റെ ഭംഗിയും അഴകും കണ്ടതോടെ പൂമരത്തിന്റെ ചില ഭാഗങ്ങള്‍ കേരളവര്‍മയില്‍ ചിത്രീകരിക്കാന്‍ സംവിധായകന്‍ എബ്രിഡ് ഷൈന്‍റെ തീരുമാനം.

Tags:    

Similar News