സെന്‍സര്‍ ബോര്‍ഡ് തിരിച്ചയച്ചു; പത്മാവതിയുടെ റിലീസ് വൈകിയേക്കും

Update: 2018-05-02 08:31 GMT
Editor : admin
സെന്‍സര്‍ ബോര്‍ഡ് തിരിച്ചയച്ചു; പത്മാവതിയുടെ റിലീസ് വൈകിയേക്കും
Advertising

ണിയും ഡല്‍ഹി സുല്‍ത്താനായിരുന്ന അലാവുദ്ദീന്‍ ഖീല്‍ജിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന തെറ്റായ ചിത്രീകരണം ഉണ്ടെന്നാണ് സിനിമക്കെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണം. ഈ ആരോപണം സംവിധായകന്‍ ഇതിനോടകം നിഷേധിച്ചിട്ടുണ്ട്


റിലീസിന് മുമ്പ് തന്നെ വിവാദമായി മാറിയ സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവതി തിയ്യേറ്ററിലെത്തുന്നത് വൈകിയേക്കും. അപേക്ഷ അപൂര്‍ണമാണെന്ന് ചൂണ്ടിക്കാട്ടി സെന്‍സര്‍ ബോര്‍ഡ് തിരിച്ചയച്ചതോടെയാണ് ഡിസംബര്‍ ഒന്നിന് തന്നെ സിനിമ പുറത്തിറങ്ങാനുള്ള സാധ്യത മങ്ങിയത്. പൂര്‍ണമായ അപേക്ഷ ലഭിച്ചാലുടന്‍ സിനിമ പരിശോധനക്ക് വിധേയമാക്കുമെന്ന് സെന്‍സര്‍ ബോര്‍ഡുമായി അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കി. അപേക്ഷ ലഭിച്ച് 61 ദിവസങ്ങള്‍ക്കകമാണ് സര്‍ട്ടിഫിക്കറ്റിന്‍റെ കാര്യത്തില്‍ സെന്‍സര്‍ ബോര്‍ഡ് പതിവായി അന്തിമ തീരുമാനം കൈകൊള്ളുക.

സിനിമക്കെതിരെ രജപുത്ത് കര്‍മി സേന ഇതിനോടകം തന്നെ രംഗതെത്തിയിട്ടുണ്ട്. പതിമൂന്നാം നൂറ്റാണ്ടില്‍ ചിറ്റൂരിലെ റാണിയായിരുന്ന പത്മിനിയുടെ ജീവിതകഥയാണ് ചിത്രത്തിന് ആധാരം. റാണിയും ഡല്‍ഹി സുല്‍ത്താനായിരുന്ന അലാവുദ്ദീന്‍ ഖീല്‍ജിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന തെറ്റായ ചിത്രീകരണം ഉണ്ടെന്നാണ് സിനിമക്കെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണം. ഈ ആരോപണം സംവിധായകന്‍ ഇതിനോടകം നിഷേധിച്ചിട്ടുണ്ട്. ചരിത്രത്തെ ഒരു തരത്തിലും വളച്ചൊടിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഒരു വീഡിയോയും സംവിധായകന്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News