സുവര്‍ണചകോരം ഫലസ്തീന്‍ ചിത്രം വാജിബിന്; ന്യൂട്ടനും ഏദനും രണ്ട് പുരസ്കാരം

Update: 2018-05-02 21:11 GMT
Editor : Sithara
സുവര്‍ണചകോരം ഫലസ്തീന്‍ ചിത്രം വാജിബിന്; ന്യൂട്ടനും ഏദനും രണ്ട് പുരസ്കാരം
Advertising

ഐഎഎഫ്കെയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ഫലസ്തീന്‍ ചിത്രമായ വാജിബ് സ്വന്തമാക്കി.

22ആമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് കൊടിയിറങ്ങി. മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം ഫലസ്തീന്‍ ചിത്രം വാജിബിന് ലഭിച്ചു. ശക്തമായ രാഷ്ട്രീയം പറഞ്ഞ ചിത്രം ആന്‍മരിയ ജാക്വിറാണ് സംവിധാനം ചെയ്തത്. ഹിന്ദി ചിത്രം ന്യൂട്ടനും മലയാള ചിത്രം ഏദനും രണ്ട് പുരസ്കാരങ്ങള്‍ നേടി.

മികച്ച സംവിധായകനുള്ള രജത ചകോര പുരസ്കാരം മലൈല ദ ഫെയര്‍വെല്‍ ഫ്ലവര്‍ ഒരുക്കിയ അനൂജ ബുണ്യവദനയ്ക്കാണ്. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ഏദന്‍ സംവിധാനം ചെയ്ത സഞ്ജു സുരേന്ദ്രന് ലഭിച്ചു. മികച്ച മലയാളം സിനിമക്കുള്ള ഫിപ്രസി പുരസ്കാരവും ഏദനാണ്. മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരവും ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരവും ന്യൂട്ടന്‍ സ്വന്തമാക്കി.

പ്രേക്ഷകര്‍ തെരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള രജത ചകോരം അള്‍ജീറിയയില്‍ നിന്നുള്ള റെയ്ഹാന ഒബ്രമേയറുടെ ഐ സ്റ്റില്‍ ഹൈഡ് റ്റു സ്മോക് നേടി. ജോണി ഹെന്‍ട്രിക്സ് സംവിധാനം ചെയ്ത കാന്‍ഡലേറിയ പ്രത്യേക ജൂറി പരമാര്‍ശം നേടി. മികച്ച മലയാളം ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം തൊണ്ടി മുതലും ദൃക്സാക്ഷിയും സ്വന്തമാക്കി.

ധനമന്ത്രി തോമസ് ഐസക്കാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ റഷ്യന്‍ സംവിധായകന്‍ അലക്സാണ്ടര്‍ സുകുറോവിന് സമഗ്ര സംഭാവനക്കുള്ള പുര്സ്കാരം സമ്മാനിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News