'എന്തുകൊണ്ട് 52സെക്കന്റ് എഴുന്നേറ്റ് നിന്നുകൂടാ?' തിയേറ്ററിലെ ദേശീയഗാനത്തെ പിന്തുണച്ച് അനുപം ഖേര്‍
സിനിമാ തിയേറ്ററുകളില്‍ ദേശീയഗാനം ആലപിക്കുന്നതിനെ അനുകൂലിച്ച് ബോളിവുഡ് താരം അനുപം ഖേര്‍. 'തീയേറ്ററുകളിലും പാർട്ടി വേദികളിലും റസ്റ്റോറന്റുകളിലുമെല്ലാം ആളുകള്‍ക്ക് ക്യൂവില്‍ നില്‍ക്കാനും കാത്തുനില്‍ക്കാനുമൊക്കെ കഴിയും. എങ്കില്‍ പിന്നെ..
സിനിമാ തിയേറ്ററുകളില്‍ ദേശീയഗാനം ആലപിക്കുന്നതിനെ അനുകൂലിച്ച് ബോളിവുഡ് താരം അനുപം ഖേര്‍. 'തീയേറ്ററുകളിലും പാർട്ടി വേദികളിലും റസ്റ്റോറന്റുകളിലുമെല്ലാം ആളുകള്‍ക്ക് ക്യൂവില്‍ നില്‍ക്കാനും കാത്തുനില്‍ക്കാനുമൊക്കെ കഴിയും. എങ്കില്‍ പിന്നെ എന്തുകൊണ്ടാണ്, ദേശീയഗാനത്തിനു വേണ്ടി അവർക്ക് ഒരു 52 സെക്കന്റ് എഴുന്നേറ്റുനില്‍ക്കാന്‍ സാധിക്കാത്തത്?' അനുപം ഖേര്‍ ചോദിച്ചു. പ്രമോദ് മഹാജൻ മെമ്മോറിയൽ അവാർഡ് സ്വീകരിക്കാനെത്തിയ അനുപം ഖേര്‍ സദസിനെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു.
"ദേശീയഗാനത്തിനു വേണ്ടി എഴുന്നേറ്റ് നില്‍ക്കുന്നത് നിർബന്ധിച്ചുകൊണ്ടായിരിക്കരുതെന്നാണ് ചിലരുടെ അഭിപ്രായം. എന്നാല്‍, ദേശീയഗാനത്തിനായി എഴുന്നേറ്റു നില്‍ക്കുന്നത് ഒരു വ്യക്തിയെ സ്വയം വളരുന്നതിന് സഹായിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. നമ്മുടെ പിതാവിന്റെയോ അദ്ധ്യാപകന്റെയോ മുന്നിൽ നമ്മള്‍ എഴുന്നേറ്റുനില്‍ക്കുന്നത് അവരോടുള്ള ബഹുമാനം കൊണ്ടാണ്. അത്തരത്തില്‍ ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുന്നത് രാഷ്ട്രത്തോടുള്ള ആദരവ് സൂചിപ്പിക്കുന്നു." അദ്ദേഹം പറഞ്ഞു.
അനുപം ഖേറിന് പുറമെ, മുത്തലാഖ് കേസിലെ ഹർജിക്കാരിയായിരുന്ന ഷെയറ ബാനോയും അവാര്‍ഡ് സ്വീകരണത്തിനായി എത്തിയിരുന്നു. അന്തരിച്ച ബിജെപി നേതാവിന്റെ പേരിലുള്ളതാണ് പുരസ്കാരങ്ങള്‍. യൂണിയൻ മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്ക്കർ അവാർഡുകൾ വിതരണം ചെയ്തു.