കയ്യടി നേടിയ പുതുമുഖ താരങ്ങള്‍
ഷെയ്ന്‍ നിഗം, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നീ മികച്ച രണ്ട് യുവനായകന്മാരെ ലഭിച്ച വര്‍ഷമായിരുന്ന 2016. പ്രയാഗ മാര്‍ട്ടിന്‍, അപര്‍ണ ബാലമുരളി, രജിഷ വിജയന്‍ തുടങ്ങിയ ഒരുപിടി നായികമാരെയും ലഭിച്ചു.
ഷെയ്ന്‍ നിഗം, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നീ മികച്ച രണ്ട് യുവനായകന്മാരെ ലഭിച്ച വര്‍ഷമായിരുന്ന 2016. പുതിയ നടന്മാര്‍ക്ക് അത്രവേഗം കയ്യടക്കാന്‍ കഴിയാത്ത മലയാള സിനിമാ ലോകം ഈ കൊച്ചുമിടുക്കന്മാര്‍ അഭിനയം കൊണ്ട് കീഴടക്കി. നിരവധി പുതുമുഖ നടിമാരുടെ ഉദയത്തിനും പോയ വര്‍ഷം സാക്ഷിയായി. പ്രയാഗ മാര്‍ട്ടിന്‍, അപര്‍ണ ബാലമുരളി, രജിഷ വിജയന്‍ തുടങ്ങിയ ഒരുപിടി നായികമാരെയാണ് 2016 സമ്മാനിച്ചത്.
ബാലതാരമായും സഹനടനായുമെല്ലാം 6 വര്‍ഷമായി മലയാള സിനിമയുടെ ഭാഗമാണെങ്കിലും നായകനായുള്ള ഷെയ്ന്‍റെ അരങ്ങേറ്റ വര്‍ഷമായിരുന്നു 2016. കിസ്മത്തില്‍ ഷെയ്ന്‍ അവതരിപ്പിച്ച ഇര്‍ഫാന്‍ എന്ന കഥാപാത്രം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. തന്നേക്കാള്‍ 5 വയസ്സ് മുതിര്‍ന്ന പെണ്‍കുട്ടിയെ പ്രണയിക്കുന്ന ഇര്‍ഫാന് വീട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നും അനുഭവിക്കേണ്ടി വരുന്ന വെല്ലുവിളികള്‍ ഷെയ്നിലൂടെ പ്രേക്ഷകര്‍ കണ്ടു. മിമിക്രി താരവും നടനുമായ അബിയുടെ മകനാണ് ഷെയ്ന്‍ നിഗം
ബാലതാരം, സഹനടന്‍, വില്ലന്‍, തിരക്കഥാകൃത്ത് തുടങ്ങി കൈവെച്ച എല്ലാ മേഖലകളിലും വിജയിച്ച ശേഷമാണ് വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ നായകന്‍റെ കുപ്പായം അണിഞ്ഞത്. അതും സ്വയം തിരക്കഥയെഴുതിയെ കട്ടപ്പനയിലെ ഋത്വിക് റോഷനിലൂടെ. നിറം കറുപ്പായതുകൊണ്ട് സിനിമയില്‍ നായകവേഷം നിഷേധിക്കപ്പെടുന്ന കിച്ചു എന്ന യുവാവിന്‍റെ വേദന തന്മയത്വത്തോടെ വിഷ്ണു അവതരിപ്പിച്ചു. 13 വര്‍ഷമായി മലയാള സിനിമയുടെ ഭാഗമായിരുന്ന വിഷ്ണുവിന്‍റെ സമയം തെളിഞ്ഞത് തിരക്കഥാകൃത്ത് ആയതിന് ശേഷമാണ്. അമര്‍ അക്ബര്‍ അന്തോണിയിലൂടെ പോയ വര്‍ഷമാണ് വിഷ്ണു തിരക്കഥാകൃത്തായി അരങ്ങേറിയത്.
ഒരു മുറൈ വന്തു പാര്‍ത്തായ എന്ന ചിത്രത്തിലൂടെ എത്തിയ പ്രയാഗ മാര്‍ട്ടിനാണ് പോയ വര്‍ഷത്തെ നായികമാരില്‍ താരം. ഒന്നിനു പിറകെ ഒന്നായി 5 ചിത്രങ്ങളാണ് പ്രയാഗക്ക് ലഭിച്ചത്. മഹേഷിന്‍റെ പ്രതികാരത്തിലെ ചേട്ടന്‍ സൂപ്പറാ എന്ന ഒറ്റ ഡയലോഗിലൂടെ അപര്‍ണ ബാലമുരളിയും മലയാളികളുടെ പ്രിയതാരമായി മാറി. മഹേഷിന്‍റെ പ്രതികാരത്തിലെ സോണിയയെ അവതരിപ്പിച്ച ലിജുമോളും കഴിവുള്ള നടിമാരുടെ പട്ടികയിലേക്ക് കയറി.
അനുരാഗ കരിക്കിന്‍ വെള്ളത്തിലെരജിഷയെയും പ്രേക്ഷകര്‍ ഏറ്റെടുത്തു. ബാലതാരമായിരുന്ന ഷാമിലി നായികയായി എത്തുന്നതും പോയ വര്‍ഷം കണ്ടു. ജേക്കബിന്‍റെ സ്വര്‍ഗരാജ്യത്തില്‍ നിവിന്‍റെ സഹോദരിയുടെ വേഷത്തിലൂടെ ഐമയും അരങ്ങേറ്റം മികച്ചതാക്കി. മോഹന്‍ലാലിന്‍റെ മകളുടെ വേഷത്തിലാണ് ഇനി പ്രേക്ഷകര്‍ ഐമയെ കാണാന്‍ പോകുന്നത്.
കമ്മട്ടിപ്പാടത്തിലെ പക്വതയുള്ള അനിതയുടെ വേഷം അവതരിപ്പിച്ച ഷോണ്‍ റോമിയും പോയ വര്‍ഷത്തെ ഇഷ്ടനായികയായി. ഹാപ്പി വെഡ്ഡിംഗിസിലൂടെ എത്തിയ ദൃശ്യ രഘുനാഥിനെയും മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ആനന്ദത്തിലൂടെ അരങ്ങേറിയ സിദ്ദി, അനാര്‍ക്കലി എന്നിവരില്‍ എത്തി നില്‍ക്കുന്നു പോയവര്‍ഷത്തെ പുതുമുഖ നായികമാരുടെ നിര.