ബാഫ്‍ത അവാര്‍ഡുകളിലും മികവുകാട്ടി ലാ ലാ ലാന്‍ഡ്

Update: 2018-05-06 01:59 GMT
Editor : Ubaid
ബാഫ്‍ത അവാര്‍ഡുകളിലും മികവുകാട്ടി ലാ ലാ ലാന്‍ഡ്
Advertising

ഓസ്കര്‍ പുരസ്കാരത്തിനുള്ള നാമനിര്‍ദേശ പട്ടികയില്‍ നില്‍ക്കുന്ന ലാ ലാ ലാന്‍ഡിന്റെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നതായിരുന്നു ബാഫ്‍ത അവാര്‍ഡ് പ്രഖ്യാപനചടങ്ങ്

ഈ വര്‍ഷത്തെ ബാഫ്‍ത അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച സിനിമ ഉള്‍പ്പെടെ ലാ ലാ ലാന്‍ഡ് 5 പുരസ്കാരങ്ങള്‍ നേടി. മാഞ്ചസ്റ്റര്‍ ബൈ ദ സീയിലൂടെ കെസി അഫ്ലെക് മികച്ച നടനായി. ദേവ് പട്ടേലാണ് മികച്ച സഹനടന്‍.

ഓസ്കര്‍ പുരസ്കാരത്തിനുള്ള നാമനിര്‍ദേശ പട്ടികയില്‍ നില്‍ക്കുന്ന ലാ ലാ ലാന്‍ഡിന്റെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നതായിരുന്നു ബാഫ്‍ത അവാര്‍ഡ് പ്രഖ്യാപനചടങ്ങ്. മികച്ച സിനിമ, സംവിധായകന്‍, നടി, സംഗീതം, ഛായാഗ്രാഹകന്‍ എന്നീ പ്രധാന പുരസ്കാരങ്ങളെല്ലാം ലാ ലാ ലാന്‍ഡ് സ്വന്തമാക്കി. ഡാമിയന്‍ ചാസെല്ലെ ആണ് സംവിധായകന്‍, എമ്മ സ്റ്റോണ്‍ നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ലാ ലാ ലാന്‍ഡിലെ സംഗീതത്തിന് ജസ്റ്റിന്‍ ഹര്‍വിറ്റ്‌സും ഛായാഗ്രാഹകന്‍ ലിനസ് സാന്‍ഡേനും പുരസ്കാരം ഏറ്റുവാങ്ങി. മാഞ്ചസ്റ്റര്‍ ബൈ ദ സീയിലെ അഭിനയത്തിന് കെസി അഫ്ലെക് മികച്ച നടനായി. ലയണിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള പുരസ്കാരം നേടി ദേവ് പട്ടേല്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തി. ഫെന്‍സസിലൂടെ വയോല ഡേവിസ് സഹനടിയായി. മാഞ്ചസ്റ്റര്‍ ബൈ ദ സീയുടേതാണ് മികച്ച തിരക്കഥ. മികച്ച അവലംബിത തിരക്കഥക്കുള്ള അവാര്‍ഡ് ലയണിലൂടെ ലൂക്ക് ഡേവിസും സ്വന്തമാക്കി. ഹാക്സോ റിഡ്ജിലേതാണ് മികച്ച എഡിറ്റിംഗ്. മികച്ച സ്പെഷ്യല്‍ വിഷ്വല്‍ എഫക്ടിസിനുള്ള പുരസ്കാരം ദ ജംഗിള്‍ ബുക്കിനാണ്. ഐ ഡാനിയല്‍ ബ്ലേക് ആണ് മികച്ച ബ്രിട്ടീഷ് ചിത്രം. കുബോ ആന്‍ഡ് ദ ടു സ്ട്രിങ്സ് മികച്ച ആനിമേഷന്‍ ചിത്രമായി. ഇത്തവണത്തെ ബാഫ്ത ഫെലോഷിപ്പിന് നടനും സംവിധായകനുമായ മെല്‍ ബ്രൂക്സ് അര്‍ഹനായി. ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ നടന്ന ചടങ്ങുകള്‍ വീക്ഷിക്കാന്‍ അതിഥികളായി വില്യം രാജകുമാരനും കേറ്റ് മിഡില്‍ടണും എത്തിയിരുന്നു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News