വിജയരാഘവനെയും കൊന്ന് സോഷ്യല്‍‌ മീഡിയ, ജീവിച്ചിരിക്കുമ്പോള്‍ മരണം സ്ഥിരീകരിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമെന്ന് താരം

Update: 2018-05-08 13:55 GMT
വിജയരാഘവനെയും കൊന്ന് സോഷ്യല്‍‌ മീഡിയ, ജീവിച്ചിരിക്കുമ്പോള്‍ മരണം സ്ഥിരീകരിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമെന്ന് താരം
Advertising

വ്യാജവാര്‍ത്ത പ്രചരിപ്പിച്ച എല്ലാവര്‍ക്കുമെതിരെ സൈബര്‍ സെല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു

ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരണവാര്‍ത്ത സ്ഥിരീകരിക്കാന്‍ വിളിക്കുന്നവരോട് മറുപടി പറയുന്നതിലുള്ള ആഹ്ലാദമാണ് തനിക്കുള്ളതെന്ന് നടന്‍ വിജയരാഘവന്‍. അച്ഛന്റെ മരണവാര്‍ത്ത വാട്സ്ആപ്പില്‍ കണ്ടല്ലോ എന്ന് മകനാണ് ആദ്യം പറഞ്ഞതെന്നും താരം പ്രതികരിച്ചു. വ്യാജവാര്‍ത്തക്കെതിരെ വിജയരാഘവന്‍ തന്നെ നേരിട്ട് ഡിജിപിക്ക് പരാതി നല്‍കുകയായിരുന്നു. വ്യാജവാര്‍ത്ത പ്രചരിപ്പിച്ച എല്ലാവര്‍ക്കുമെതിരെ സൈബര്‍ സെല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ഇന്നലെ വൈകുന്നരേത്തോടെയാണ് നടന്‍ വിജയരാഘവന്‍ ഷൂട്ടിംഗിനിടെ അപകടത്തില്‍ മരിച്ചു എന്ന വ്യാജ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു തുടങ്ങിയത്. അദ്ദേഹത്തിന്റെ ഫോട്ടോ ഒട്ടിച്ച ആംബുലന്‍സിന്റെ ചിത്രം സഹിതമായിരുന്നു വാര്‍ത്ത. ദിലീപ് നായകനായ രാമലീല എന് ചിത്രത്തിലെ രംഗമാണ് വ്യാജവാര്‍ത്തയായി പ്രചരിച്ചത്. ചിത്രത്തില്‍ വിജയരാഘവന്‍ മരിക്കുന്ന രംഗമുണ്ടായിരുന്നു. ഒടുവില്‍ വാര്‍ത്തക്കെതിരെ നടന്‍ തന്നെ രംഗത്തെത്തുകയായിരുന്നു. വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് രാമലീല. ദിലീപാണ് ചിത്രത്തിലെ നായകന്‍. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുകേഷ്, സിദ്ദീഖ്, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സോഷ്യല്‍ മീഡിയ ഇതിനു മുന്‍പ് പല താരങ്ങളെയും കൊന്നിട്ടുണ്ട്. അപകടത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാര്‍ മരിച്ചതായി പലവട്ടം വാര്‍ത്ത വന്നിട്ടുണ്ട്. മാമുക്കോയയാണ് അടുത്തിടെ സോഷ്യല്‍ മീഡിയ കൊലപ്പെടുത്തിയ താരം.

Tags:    

Similar News