അലന്‍സിയറിന് ബിഗ് സല്യൂട്ടുമായി ടോവിനോ

Update: 2018-05-09 01:52 GMT
Editor : Sithara
അലന്‍സിയറിന് ബിഗ് സല്യൂട്ടുമായി ടോവിനോ
Advertising

ഞാന്‍ ജനിച്ച ഇന്ത്യ. ഞാന്‍ വളര്‍ന്ന ഇന്ത്യ. ഞാന്‍ ജീവിക്കും ഇവിടെ. ഇത് പ്രതിഷേധമല്ല, പ്രതിരോധം തന്നെയാണെന്ന് ടോവിനോ

സംവിധായകന്‍ കമലിന് ഐക്യദാര്‍ഢ്യവുമായി ഒറ്റയാള്‍ പ്രതിഷേധം നടത്തിയ നടന്‍ അലന്‍സിയര്‍ക്ക് ബിഗ് സല്യൂട്ട് അര്‍പ്പിച്ച് യുവതാരം ടൊവിനോ തോമസ്. രാജ്യസ്‌നേഹം ഒരു പ്രത്യേക മതവിഭാഗത്തിന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടേയോ മാത്രം കുത്തക അല്ലല്ലോ. ഞാന്‍ ജനിച്ച ഇന്ത്യ. ഞാന്‍ വളര്‍ന്ന ഇന്ത്യ. ഞാന്‍ ജീവിക്കും ഇവിടെ. ഇത് പ്രതിഷേധമല്ല, പ്രതിരോധം തന്നെയാണെന്ന് ടോവിനോ ഫേസ് ബുക്കില്‍ കുറിച്ചു.

സംവിധായകന്‍ കമലിനോട് പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെട്ട സംഘപരിവാര്‍ ഭീഷണിക്കെതിരെ ഇന്നലെയാണ് അലന്‍സിയര്‍ ഒറ്റയാള്‍ പ്രതിഷേധം നടത്തിയത്. കാസര്‍കോട് സിനിമാ ചിത്രീകരണത്തിനെത്തിയ അലന്‍സിയര്‍ നാടകത്തിലൂടെയാണ് സംഘപരിവാര്‍ ഭീഷണിക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തിയത്.

ജനിച്ച നാട്ടില്‍ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ് പ്രതിഷേധമെന്നാണ് അലന്‍സിയര്‍ പറഞ്ഞത്. സിനിമാ മേഖലയിലെ മഹാഭൂരിഭാഗവും കമലിനെതിരായ ഭീഷണിയില്‍ നിശബ്ദത പുലര്‍ത്തുമ്പോള്‍ അലന്‍സിയര്‍ നടത്തിയ ഒറ്റയാള്‍ പ്രതിഷേധം ഏറെ ശ്രദ്ധേയമായി.

അലന്‍സിയറുടെ ഒറ്റയാള്‍ പ്രതിഷേധം കാണാം

Full View
Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News