നാടകസംഘങ്ങള്‍ക്ക് തലസ്ഥാനത്ത് ഇനി സൌജന്യവേദി
സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തിലാണ് സംരംഭം
നാടക സംഘങ്ങള്‍ക്ക് നാടകം അവതരിപ്പിക്കാന്‍ തലസ്ഥാനത്ത് സൌജന്യ വേദിയൊരുക്കി സൂര്യാ ഗ്രൂപ്പ്. സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തിലാണ് സംരംഭം. നാടകക്കളരിയില്‍ കഥാചിത്ര ചുമരും ഒരുക്കിയിട്ടുണ്ട്.
നാടക ഭ്രമവുമായി നടക്കുന്ന സംഘങ്ങള്‍ക്ക് തങ്ങളുടെ സ്വപ്നത്തെ അതരിപ്പിക്കാന്‍ സൌകര്യം തേടി തലസ്ഥാനത്ത് ഇനി അലയേണ്ടതില്ല. അമച്വര്‍ ഗ്രൂപ്പുകള്‍ക്ക് നാടകം സൌജന്യമായി അവതരിപ്പിക്കാന്‍ എല്ലാ സൌകര്യങ്ങളുമായി നാടക്കളരി ഒരുങ്ങിക്കഴിഞ്ഞു.
പരീക്ഷണാടിസ്ഥാനത്തില്‍ എല്ലാ മാസവും ഒന്നാം തീയതി നാടകാവതരണത്തിന് നല്‍കും. പരീക്ഷണം വിജയമായാല്‍ കൂടുതല്‍ ദിവസങ്ങള്‍ നാടക സംഘങ്ങള്‍ക്ക് ലഭിക്കും.
സംരംഭം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ഉദ്ഘാടനം ചെയ്തു. ആദ്യ നാടകാവതരണവും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്നു.
ഗണേശം എന്നു പേരിട്ട നാടകക്കളരിയില്‍ കഥാചിത്രച്ചുമരും ഒരുക്കിയിട്ടുണ്ട്. സൂര്യാകൃഷ്ണൂര്‍ത്തിയുടെ വീടിനോടുചേര്‍ന്ന സ്ഥലത്താണ് നാടക്കളരി പ്രവര്‍ത്തിക്കുന്നത്.