വാപ്പയോട് മത്സരിച്ച് നേടിയ വിജയം
പത്തേമാരിയിലെ തകര്‍പ്പന്‍ പ്രകടനമാണ് മമ്മൂട്ടിയെ സാധ്യതാ പട്ടികയിലെത്താന്‍ സഹായിച്ചത്
ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിനായി ദുല്‍ഖറും മമ്മൂട്ടിയും രംഗത്തുണ്ടായിരുന്നുവെന്നത് ശ്രദ്ധേമായിരുന്നു. ന്യൂജനറേഷന്‍ ട്രന്റുകള്‍ക്കും പുതിയ സിനിമ നായക രീതിയും കൊണ്ടുവരാന്‍ ശ്രമിച്ച ദുല്‍ഖറും, പക്വതയാര്‍ന്ന കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ മമ്മൂട്ടിയും മികച്ച നടനുള്ള പുരസ്‌കാരത്തിനായുള്ള സാധ്യതാ പട്ടികയില്‍ ഇടം പിടിച്ചു.
പത്തേമാരിയിലെ തകര്‍പ്പന്‍ പ്രകടനമാണ് മമ്മൂട്ടിയെ സാധ്യതാ പട്ടികയിലെത്താന്‍ സഹായിച്ചത്. ഇത്തവണത്തെ മികച്ച നടനാവാനുള്ള സാധ്യത പട്ടികയില്‍ ദുല്‍ഖറിനു കടുത്ത വെല്ലുവിളിയുമായി ജയസൂര്യയും മത്സരരംഗത്തുണ്ടായിരുന്നു. സുസുധി വാത്മീകത്തിലേയും, കുമ്പസാരത്തിലെ പ്രകടനമായിരുന്നു ജയസൂര്യയെ സാധ്യതാ പട്ടികയിലെത്തിച്ചത്. പക്ഷേ ജയസൂര്യയും മമ്മൂട്ടിയും ചാര്‍ലിക്കു മുന്നില്‍ വഴിമാറുകയായിരുന്നു.