വലുതാകുമ്പോൾ ബൈക്ക് വാങ്ങിത്തരില്ലെന്ന് വാപ്പച്ചി പറയുമായിരുന്നതായി ദുല്‍ഖര്‍

Update: 2018-05-11 17:29 GMT
Editor : Damodaran
Advertising

വലുതായപ്പോള്‍ ബൈക്കിന്‍റെ കാര്യം പറയുമ്പോഴേ വാപ്പച്ചിക്ക് ടെന്‍ഷനാണ്. എന്തിനാ ബൈക്ക് എന്ന് ചോദിക്കും. വാപ്പച്ചി വിചാരിക്കുന്നത് ഞാന്‍ എങ്ങാനും പോയി അപ്പോള്‍ തന്നെ ബൈക്ക് വാങ്ങുമെന്നാണ്.

ജോമോന്‍റെ സുവിശേഷങ്ങൾ എന്ന ചിത്രത്തിലെ മുകേഷിന്‍റെ കഥാപാത്രത്തോട് മമ്മൂട്ടിക്ക് സാമ്യമുണ്ടെന്ന് ദുൽഖർ സൽമാൻ. അഞ്ചെട്ട് വയസ്സുള്ളപ്പോൾ തന്നെ വാപ്പച്ചി എന്നോട് പറഞ്ഞിട്ടുണ്ട് വലുതാകുമ്പോള്‍ ബൈക്ക് വേണം എന്ന് പറഞ്ഞ് വരരുതെന്ന്. കാശുണ്ടെങ്കില്‍ ഒരു കാറു വാങ്ങിത്തരുമെന്നും പറഞ്ഞിരുന്നുവെന്നും ദുൽഖർ പറഞ്ഞു. സത്യൻ അന്തിക്കാടിന്‍റെ മക്കളായ അഖിലും അനൂപുമായുള്ള ഒരു ടോക് ഷോയിലാണ് ദുൽഖർ ഇക്കാര്യം പറഞ്ഞത്. ജോമോൻ ടോക്സ് എന്ന ഈ സംഭാഷണത്തിന്‍റെ വിഡിയോ ദുൽഖർ തന്നെയാണ് യൂട്യൂബിൽ പോസ്റ്റ് ചെയ്തത്.

Full View

വലുതായപ്പോള്‍ ബൈക്കിന്‍റെ കാര്യം പറയുമ്പോഴേ വാപ്പച്ചിക്ക് ടെന്‍ഷനാണ്. എന്തിനാ ബൈക്ക് എന്ന് ചോദിക്കും. വാപ്പച്ചി വിചാരിക്കുന്നത് ഞാന്‍ എങ്ങാനും പോയി അപ്പോള്‍ തന്നെ ബൈക്ക് വാങ്ങുമെന്നാണ്. എന്‍റെ കൈയില്‍ അന്ന് കാശൊന്നുമില്ല, ജോമോന്‍റെ കഥാപാത്രത്തിന്‍റെ ക്യാരക്ര്‍ ഡീറ്റയില്‍സ് ഇതില്‍ നിന്നായിരിക്കും ലഭിച്ചിട്ടുണ്ടാവുക-യെന്നും ദുല്‍ഖര്‍ പറഞ്ഞു.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News