ഇരുപത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രമേള; നവംബര്‍ 5 മുതല്‍ പാസുകള്‍

Update: 2018-05-12 07:51 GMT
ഇരുപത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രമേള; നവംബര്‍ 5 മുതല്‍ പാസുകള്‍
Advertising

25ന് ശേഷം രജിസ്റ്റര്‍ ചെയ്താല്‍ ലേറ്റ് ഫീ

Full View

ഇരുപത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രമേളക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇരുന്നൂറോളം ചിത്രങ്ങളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കുക. മേളക്കുള്ള ഡെലിഗേറ്റ് പാസുകളുടെ വിതരണം പതിനയ്യായിരം ആക്കി നിജപ്പെടുത്തിയിട്ടുണ്ട്..

ഡിസംബര്‍ 9 മുതല്‍ 16വരെയാണ് ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്രമേള. അറുന്നൂറ് ചിത്രങ്ങളാണ് സെലക്ഷന്‍ കമ്മിറ്റിയുടെ മുന്നിലെത്തിയത്. ഇതില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ഇരുന്നൂറോളം സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. വിദേശ ചിത്രങ്ങളുടെയും മത്സരചിത്രങ്ങളുടെയും തെര‍ഞ്ഞെടുപ്പ് പകുതിയോളം പൂര്‍ത്തിയായിട്ടുണ്ട്. പതിനയ്യായിരം പേര്‍ക്കാകും പാസ് നല്‍കുക. നവംബര്‍ അ‍ഞ്ച് മുതല്‍ 25 വരെ പാസുകള്‍ ലഭിക്കും. ഇതിന് ശേഷം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ലേറ്റ് ഫീ ഈടാക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അറിയിച്ചു

ചലച്ചിത്ര അക്കാദമിക്ക് പുതിയ ഭാരവാഹികള്‍ എത്തിയ ശേഷം ആദ്യമായാണ് ചലച്ചിത്ര മേളയുടെ സ്വാഗതസംഘം യോഗം ചേര്‍ന്നത്. സാംസ്കാരിക മന്ത്രി എ കെ ബാലന്‍ യോഗം ഉദ്ഘാടനം ചെയ്തു. ഫെഫ്ക ഭാരവാഹികളെ മാത്രം അക്കാദമിയുടെ ഭാരവാഹികളാക്കിയെന്ന് ആരോപിച്ച് ഫിലിം ചേംബര്‍ പ്രതിനിധികള്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു..

Tags:    

Similar News