ബാഹുബലിയില്‍ ജാതിയധിക്ഷേപം; കടിക സമുദായം പരാതി നല്‍കി
കടിക സമുദായത്തെ അധിക്ഷേപിച്ചെന്ന് കാണിച്ച് അരേക്കടിക പോരാട്ട സമിതിയാണ് കേസ് കൊടുത്തത്.
ബാഹുബലിയുടെ രണ്ടാം ഭാഗത്തില്‍ ജാതിയധിക്ഷേപമുണ്ടെന്ന് പരാതി. ചിത്രത്തില്‍ കടിക സമുദായത്തെ അധിക്ഷേപിച്ചെന്ന് കാണിച്ച് തെലങ്കാനയിലെ അരേക്കടിക പോരാട്ട സമിതിയാണ് കേസ് കൊടുത്തത്. സംവിധായകന്‍ എസ് എസ് രാജമൌലിക്കെതിരെയാണ് പരാതി.
സത്യരാജ് അവതരിപ്പിച്ച കട്ടപ്പയെന്ന കഥാപാത്രം കടിക ചീകട്ടിയെന്ന് പറഞ്ഞതാണ് പ്രകോപനത്തിന് കാരണം. ഇറച്ചിവെട്ടും വില്‍പനയുമാണ് പരമ്പരാഗതമായി കടിക സമുദായം ചെയ്യുന്നത്. അല്ലാതെ സിനിമയില്‍ ചിത്രീകരിച്ചപോലെ തങ്ങള്‍ സാമൂഹ്യവിരുദ്ധരോ മനുഷ്യത്വമില്ലാത്തവരോ അല്ലെന്ന് സംഘടനാ ഭാരവാഹികള്‍ വിശദീകരിച്ചു.
സിനിമ പ്രദര്‍ശനം തുടങ്ങിയ ശേഷം തങ്ങളുടെ കുട്ടികള്‍ ബഹിഷ്കരണം നേരിടുകയാണ്. അതിനാല്‍ സമുദായത്തെ അധിക്ഷേപിക്കുന്ന രംഗങ്ങള്‍ നീക്കംചെയ്യണമെന്നാണ് പരാതിക്കാരുടെ ആവശ്യം.