ദേ ഇതാണ് ഞങ്ങ പറഞ്ഞ പാട്ടുകാരന്‍, 16 മിനിറ്റില്‍ 21 ഗായകരുടെ ശബ്ദവുമായി നിസാം
യേശുദാസ് ഉള്‍പ്പെടെയുള്ള ഗായകരുടെ ശബ്ദത്തില്‍ പാടിയിരിക്കുകയാണ് നിസാം
മോഹന്‍ലാലിനെയും മമ്മൂട്ടിയെയും...എന്തിന് ഹോളിവുഡ് താരങ്ങളെ വരെ വേദിയില്‍ പൂര്‍ണ്ണതയോടെ അനുകരിക്കുന്നവരാണ് നമ്മുടെ മിമിക്രിക്കാര്‍. അവരില്‍ ചിലര്‍ തന്നെ പാട്ടുകാരെയും അനുകരിക്കാറുണ്ട്. എന്നാല്‍ മലയാളത്തിലെയും തമിഴിലെയും ഹിന്ദിയിലെയും പാട്ടുകാരുടെ ശബ്ദം ഒരാളില്‍ നിന്നായാലോ...അതും വെറും പതിനാറ് മിനിറ്റില്‍. ചുരുങ്ങിയ നിമിഷങ്ങള്‍ കൊണ്ട് 21 ഗായകരുടെ ശബ്ദത്തില്‍ പാടി അത്ഭുതമായിരിക്കുകയാണ് നിസാം എന്ന കോഴിക്കോടുകാരന്‍. വെറുതെ ഒരു അനുകരണത്തിന് വേണ്ടി പാടുകയല്ല, ഉച്ചാരണത്തില്‍ പോലും ഗായകരുടെ അതേ ശൈലി കൊണ്ടുവരാന്‍ നിസാം ശ്രമിക്കുന്നുണ്ട്.
പ്രിയമുള്ളവരെ.... 15 വര്‍ഷമായി ഒത്തിരി വേദികളില്‍ മിമിക്രി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, ചാനലിലെ കോമഡി പ്രോഗ്രാമുകളിലോ,വ...
Posted by Nizam calicut on Monday, March 28, 2016
ഗാനന്ധര്‍വ്വനും എസ് പി ബാലസുബ്രഹ്മണ്യവും കുമാര്‍ സാനുവും ജാനകിയമ്മയുമെല്ലാം നിസാം ശബ്ദത്തിലൂടെ പുനരാവിഷ്ക്കരിക്കുന്നു. ആക്ഷന്‍ ഹീറോ ബിജുവിലെ പൂക്കള്‍ പനിനീര്‍ പൂക്കള്‍ എന്ന യേശുദാസും വാണി ജയറാമും ചേര്‍ന്ന് പാടിയ യുഗ്മഗാനം നിസാം പാടുന്നതു കേട്ടാല്‍ ഒരു ചെറുസംശയം പോലും തോന്നില്ല, അത്ര കൃത്യമാണ് ആലാപനം. എസ് പിബിയുടെ അഞ്ജലി അഞ്ജലി എന്ന സൂപ്പര്‍ഹിറ്റ് ഗാനവും എസ്.ജാനകിയുടെ മോഹം കൊണ്ടു ഞാന്‍ ദൂരെയേതോ എന്ന പാട്ടും നിസാമിന്റെ ശബ്ദത്തില്‍ കേള്‍ക്കാം. ഇളയരാജയും ജാസി ഗിഫ്റ്റുമെല്ലാം ഈ ഗാനവിരുന്നിലുണ്ട്.
ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ഈ വീഡിയോ സംഗീത പ്രേമികളുടെ മനസ് കവര്‍ന്നിരിക്കുകയാണ്. മികച്ച പ്രതികരണമാണ് വീഡിയോക്ക് ലഭിക്കുന്നത്. പതിമൂവായിരത്തിലധിക ഷെയറുകളും രണ്ടായിരത്തിലധികം കമന്റുകളും ലഭിച്ചുകഴിഞ്ഞു. പതിനഞ്ച് വര്‍ഷമായി മിമിക്രി രംഗത്ത് പ്രവര്‍ത്തിക്കുന്ന കലാകാരനാണ് നിസാം. "ചാനലിലെ കോമഡി പ്രോഗ്രാമുകളിലോ,വലിയ മെഗാ ഷോകളിലോ പങ്കെടുക്കാന്‍ ഇതുവരെ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത കലാകാരനാണ് ഞാന്‍..ഇതെന്‍റെ ഒരെളിയ ശ്രമമാണ്... തീര്‍ച്ചയായും നിങ്ങള്‍ കാണണം...ഇഷ്ട്ടമായാല്‍ നിങ്ങള്‍ മറ്റുള്ളവരിലേക് എത്തിക്കുമല്ലോ...?!!! ഒത്തിരി പ്രതീക്ഷകളോടെ..."നിസാം ഫേസ്ബുക്കില്‍ കുറിക്കുന്നു.