എസ് ദുര്‍ഗ ഗോവയില്‍ പ്രദര്‍ശിപ്പിച്ചേക്കില്ല

Update: 2018-05-17 21:30 GMT
Editor : Muhsina
എസ് ദുര്‍ഗ ഗോവയില്‍ പ്രദര്‍ശിപ്പിച്ചേക്കില്ല
Advertising

കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക ജൂറിക്ക് മുന്‍പില്‍ സിനിമ പ്രദര്‍ശിപ്പിച്ചെങ്കിലും തീരുമാനമായില്ല . ജൂറി തീരുമാനം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അന്തിമ തീരുമാനം സര്‍ക്കാരെടുക്കുമെന്നും..

ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ് ദുര്‍ഗ പ്രദര്‍ശിപ്പിച്ചേക്കില്ല. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക ജൂറിക്ക് മുന്‍പില്‍ സിനിമ പ്രദര്‍ശിപ്പിച്ചെങ്കിലും തീരുമാനമായില്ല . ജൂറി തീരുമാനം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അന്തിമ തീരുമാനം സര്‍ക്കാരെടുക്കുമെന്നും ജൂറി അധ്യക്ഷന്‍ ‍ രാഹുല്‍ റവൈല്‍ അറിയിച്ചു. സിനിമ പ്രദര്‍ശിപ്പിക്കാതിരിക്കാനുള്ള ഗൂഢനീക്കമാണ് തീരുമാനം വൈകിപ്പിക്കുന്നതിന് പിന്നിലെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനും പ്രതികരിച്ചു.

പനോരമ ജൂറി അംഗങ്ങള്‍ സിനിമയുടെ സെന്‍സര്‍ ചെയ്ത പതിപ്പ് കണ്ടതിന് ശേഷം പ്രദര്‍ശനം സംബന്ധിച്ച് തീരുമാനമെടുക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാഹുല്‍ റാവെല്‍ അധ്യക്ഷനായ പുതിയ ജൂറി ഇന്നലെ സിനിമ കണ്ടു . തുടര്‍ന്ന് ജൂറി അംഗങ്ങളും ഐഎഫ്എഫ്ഐ ഡയറക്ടറും ചര്‍ച്ച നടത്തി. ചര്‍ച്ചയിലെ തീരുമാനം ജൂറി വാര്‍ത്താവിതരണ വകുപ്പ് പ്രേക്ഷപണ മന്ത്രിയെ അറിയിക്കും. തുടര്‍ന്ന് മന്ത്രാലയം കോടതിക്ക് റിപ്പോര്‍ട്ട് നല്ഡകുമെന്നും അതിന് ശേഷം ചിത്രം പ്രദര്‍ശിപ്പിക്കുന്നത് സംബന്ധിച്ച് മറ്റ് കാര്യങ്ങള്‍ വ്യക്തമാക്കാമെന്നും ജൂറി അധ്യക്ഷന്‍ രാഹുല്‍ റവെല്‍ അറിയിച്ചു.

ചലച്ചിത്ര മേള ഇന്ന വസാനിക്കും. ഈ സാചചര്യത്തില്‍ നടപടിക്രമങ്ങള്‍ വൈകിപ്പിച്ച് സിനിമപ്രദര്‍ശിപ്പിക്കാതിരിക്കാനുള്ള ക്രമിനല്‍ ഗൂഢാലോചനയാണ് നടക്കുന്നതെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പ്രതികരിച്ചു. സിനിമ പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ അത് കോടതിയലക്ഷ്യമാണ് . നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും സനല്‍കുമാര്‍ ശശിധരന്‍ വ്യക്തമാക്കി.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News