''തൃഷയുടെ ശബ്ദം കേട്ടു നോക്കണേ! അത് ഞമ്മന്റേതാ'' ഹേ ജൂഡില്‍ തൃഷക്ക് ശബ്ദം നല്‍കിയത് സയനോര

Update: 2018-05-17 02:05 GMT
''തൃഷയുടെ ശബ്ദം കേട്ടു നോക്കണേ! അത് ഞമ്മന്റേതാ'' ഹേ ജൂഡില്‍ തൃഷക്ക് ശബ്ദം നല്‍കിയത് സയനോര
Advertising

നിവിന്‍ പോളി നായകനാകുന്ന പുതിയ ചിത്രം 'ഹേ ജൂഡി'ലെ തന്റെ ഡബ്ബിംങ് സാന്നിധ്യം പങ്കുവെച്ച് സയനോരയുടെ ഫേസ്ബുക്ക് പോസ്റ്റ്. നിവിനും തെന്നിന്ത്യന്‍ താരം തൃഷയും കേന്ദ്ര കഥാപാത്രങ്ങളെ..

നിവിന്‍ പോളി നായകനാകുന്ന പുതിയ ചിത്രം 'ഹേ ജൂഡി'ലെ തന്റെ ഡബ്ബിംങ് സാന്നിധ്യം പങ്കുവെച്ച് സയനോരയുടെ ഫേസ്ബുക്ക് പോസ്റ്റ്. നിവിനും തെന്നിന്ത്യന്‍ താരം തൃഷയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയില്‍ തൃഷക്ക് ഡബ് ചെയ്തിരിക്കുന്നത് സയനോരയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഗായിക സയനോര പുതിയ വിശേഷം പങ്കുവെച്ചത്. നേരത്തെ സയനോര റാബിറ്റ് ഹോള്‍ എന്ന ഷോര്‍ട്ട് ഫിലിമിനുവേണ്ടി ശബ്ദം നല്‍കിയിരുന്നു. ശ്യാമപ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആദ്യമായി തൃഷ മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഹേ ജൂഡ്. ഔസേപ്പച്ചന്റെ സംഗീതത്തില്‍ രണ്ടു ഗാനങ്ങളും സയനോര ഹേ ജൂഡില്‍ പാടിയിട്ടുണ്ട്.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഒരു ചെറിയ വിശേഷം പറയാനുണ്ട്. ചെറുതല്ല 😬 ഇമ്മിണി വെല്യ വിശേഷം തന്നെ. നാളെ റിലീസ് ആകാൻ പോകുന്ന Nivin Pauly ചിത്രം "ഹേ ജൂഡി"ലെ തൃഷയുടെ ശബ്ദം ശരിക്കും കേട്ടു നോക്കണേ! അത് ഞമ്മന്റേതാ ഞമ്മന്റേതാ☺️☺️☺️തെന്നിന്ത്യൻ നായിക തൃഷയ്ക്ക് വേണ്ടി എന്റെ ശബ്ദത്തെ പരീക്ഷിച്ചു നോക്കാൻ തയ്യാറായ Shyamaprasad Rajagopalസർ ന് ഒരു പാട് താങ്ക്സ് !ഈ ഡബ്ബിങ്ങിന് മുഴുനീളം കൂടെ ഇരുന്നു ഡയലോഗ് റെൻഡറിങ് നു സഹായിച്ച അമൃതക്കും,അജയിനും,ഷിജിത്തിനും , അനുബിനും ! ആദ്യമായ് ഡബ് ചെയ്ത ഷോർട്ട് ഫിലിം "റാബിറ്റ് ഹോൾ" ന്റെ സംവിധായിക സൗ സദാനന്ദനും... really not able to hold back my happiness! Excited to be a part of this superb crew.Sang 2 wonderful songs for my dear ouseppachan sir too.
Humbled,blessed. 🙏🏽

Full View
Tags:    

Similar News