കബാലിയില്‍ രജനികാന്തിന്റെ പ്രതിഫലം 80 കോടി?

Update: 2018-05-18 12:40 GMT
കബാലിയില്‍ രജനികാന്തിന്റെ പ്രതിഫലം 80 കോടി?
Advertising

കബാലിയുടെ ടീസര്‍ പുറത്തിറങ്ങിയതു മുതല്‍ കോടികളാണ് സിനിമക്ക് ലഭിക്കുന്നത്. വിതരണാവകാശവും സംഗീതാവകാശവും വിറ്റ് സിനിമയുടെ നിര്‍മാതാവ് റിലീസിന് മുന്‍പേ ഇരട്ടി ലാഭം കൊയ്തു.

രജനീകാന്തിന്റെ കബാലി കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് പ്രദര്‍ശനം തുടരുകയാണ്. ഭൂരിഭാഗം തീയറ്ററുകളിലെയും കളക്ഷന്‍ വിതരണക്കാര്‍ക്ക് ലാഭം കിട്ടുന്ന തലത്തിലേക്ക് ഉയര്‍ന്നുകഴിഞ്ഞു. ചിത്രത്തിന്‍റെ ലാഭത്തിന്‍റെ ഒരു വിഹിതവും രജനീകാന്തിന് ലഭിക്കും.

കബാലിയുടെ ടീസര്‍ പുറത്തിറങ്ങിയതു മുതല്‍ കോടികളാണ് സിനിമക്ക് ലഭിക്കുന്നത്. വിതരണാവകാശവും സംഗീതാവകാശവും വിറ്റ് സിനിമയുടെ നിര്‍മാതാവ് റിലീസിന് മുന്‍പേ ഇരട്ടി ലാഭം കൊയ്തു. രജനീകാന്തിന്റെ മുന്‍ ചിത്രങ്ങളും നിര്‍മാതാവിന് നഷ്ടം ഉണ്ടാക്കിയിട്ടില്ല. എന്നാല്‍ കൊച്ചടയാനിലൂടെയും ലിങ്കയിലൂടെയും വിതരണക്കാര്‍ക്ക് നഷ്ടമായത് കോടികളാണ്. പക്ഷേ, കബാലി വിതരണക്കാര്‍ക്കും സന്തോഷം നല്‍കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. തീയറ്ററുകളില്‍ 5 ദിവസം പിന്നിടുമ്പോള്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് കബാലി. തമിഴ്നാട്ടിലെ മാത്രം ചിത്രത്തിന്‍റെ ഗ്രോസ് കളക്ഷന്‍ 60 കോടി പിന്നിട്ടു. വിതരണാവകാശത്തിന് നല്‍കിയ തുക വിതരണക്കാര്‍ ഇതോടെ തിരിച്ചുപിടിച്ചു കഴിഞ്ഞു. തമിഴ്നാട്ടിലെ തന്നെ ഏറ്റവും അധികം കളക്ഷന്‍ നേടിയ ചിത്രമെന്ന ബഹുമതിയിലേക്കാണ് കബാലി കുതിക്കുന്നത്. ഇന്ത്യയിലെ മൊത്തം കളക്ഷന്‍ 130 കോടി പിന്നിട്ടു. കബാലിക്ക് വേണ്ടി സ്റ്റൈല്‍മന്നന്‍ വാങ്ങിയ പ്രതിഫലത്തിന്‍റെ കണക്കുകളും പുറത്തുവന്നു. 35കോടിയാണ് കബാലിയില്‍ അഭിനയിക്കാന്‍ വേണ്ടി രജനീകാന്ത് പ്രതിഫലം വാങ്ങിയത്. കൂടാതെ ചിത്രത്തിന്‍റെ ലാഭവിഹിതവും രജനിക്ക് ലഭിക്കും. ഇതുവരെയുള്ള ലാഭത്തില്‍ നിന്ന് മാത്രം 45 കോടിയാണ് രജനിക്ക് ലഭിക്കുക. ഇതോടെ കബാലിയുടെ ഭാഗമായതിന് സ്റ്റൈല്‍ മന്ന് ഇതുവരെ മാത്രം ലഭിച്ച പ്രതിഫലത്തുക 80 കോടിയായി.

Tags:    

Similar News