ഉണ്ണി മുകുന്ദന്റെ അച്ഛനായി ഗോകുലം ഗോപാലന്‍ സിനിമയിലേക്ക്
അത്ഭുത ബാലന്‍ ക്ലിന്റിന്റെ ജീവിത കഥയെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ക്ലിന്റിന്റെ മുത്തച്ഛനായിട്ടാണ് ഗോപാലനെത്തുന്നത്
പ്രശസ്ത സിനിമാ നിര്‍മ്മതാവും ബിസിനസുകാരനുമായ ഗോകുലം ഗോപാലന്‍ അണിയറയില്‍ നിന്നും അഭിനയത്തിലേക്ക് കടക്കുന്നു. അത്ഭുത ബാലന്‍ ക്ലിന്റിന്റെ ജീവിത കഥയെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ക്ലിന്റിന്റെ മുത്തച്ഛനായിട്ടാണ് ഗോപാലനെത്തുന്നത്. ക്ലിന്റിന്റെ മാതാപിതാക്കളായി എത്തുന്നത് ഉണ്ണി മുകുന്ദനും റിമാ കല്ലിങ്കലുമാണ്. തൃശൂര്‍ സ്വദേശിയായ അലോക് ആണ് ക്ലിന്റിനെ അവതരിപ്പിക്കുന്നത്.
ജോയ് മാത്യു, വിനയ് ഫോര്‍ട്ട്,കെപിഎസി ലളിത, രണ്‍ജി പണിക്കര്‍,സലിം കുമാര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ഹരികുമാറാണ് സംവിധാനം. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായ പഴശ്ശിരാജ, നാക്കു പെന്റ നാക്കു താക്ക, തൂങ്കാവനം, ചേകതി രാജ്യം, തിലോത്തമ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് ഗോകുലം ഗോപാലന്‍.
സ്വന്തം വരകളിലൂടെ ലോകത്ത് അത്ഭുതപ്പെടുത്തിയ കുട്ടിയാണ് എഡ്മണ്ട് തോമസ് ക്ലിന്റ്. ആറുവര്‍ഷവും 11 മാസവും മാത്രമായിരുന്നു ഈ കുഞ്ഞിന്റെ ആയുസ്. ഈ ചെറിയ കാലയളവിനുള്ളില്‍ ക്ലിന്റ് വരച്ച് ആരേയും അതിശയിപ്പിക്കുന്ന മുപ്പതിനായിരത്തോളം ചിത്രങ്ങളായിരുന്നു.അഞ്ചു വയസുളളപ്പോള്‍ 18 വയസിന് താഴെയുള്ളവര്‍ക്കായി സംഘടിപ്പിച്ച മത്സരത്തില്‍ ക്ലിന്റ് ഒന്നാം സമ്മാനം നേടി.ഏഴുവയസു തികയുന്നതിന് തൊട്ടുമുമ്പ് 1983ലാണ് വൃക്ക തകരാറിലായിട്ടാണ് കുഞ്ഞു ക്ലിന്റ് മരണത്തിന് കീഴടങ്ങിയത്.