ശരണ്യ മോഹനെ ട്രോളിയവര്‍ക്ക് ഭര്‍ത്താവ് കൊടുത്ത കിടിലന്‍ മറുപടി

Update: 2018-05-18 00:33 GMT
Editor : Jaisy
ശരണ്യ മോഹനെ ട്രോളിയവര്‍ക്ക് ഭര്‍ത്താവ് കൊടുത്ത കിടിലന്‍ മറുപടി
Advertising

ഫേസ്ബുക്കിലൂടെയാണ് അരവിന്ദ് രംഗത്തെത്തിയത്

നടിമാര്‍ കല്യാണം കഴിക്കുന്നതും അവര്‍ക്ക് കുഞ്ഞുണ്ടാകുന്നതും എന്തിന് അവര്‍ വണ്ണം വയ്ക്കുന്നതും മെലിയുന്നത് പോലും സോഷ്യല്‍ മീഡിയക്ക് ആഘോഷമാണ്. ചില കമന്റുകളും ട്രോളുകളും പലപ്പോഴും അതിര് കടക്കാറുണ്ട്. ഈയിടെ നടി ശരണ്യ മോഹന്റെ ഫോട്ടോയും ഫേസ്ബുക്കില്‍ വൈറലായി. കുഞ്ഞുണ്ടായതിന് ശേഷം വണ്ണം വച്ച താരത്തിന്റെ രൂപത്തെ കളിയാക്കിക്കൊണ്ടായിരുന്നു ട്രോളുകള്‍. എല്ലാവരെയും പോലെ ശരണ്യയും കുടുംബവും മിണ്ടാതിരുന്നില്ല. ഭാര്യയെ ട്രോളിയവര്‍ക്ക് ഭര്‍ത്താവ് അരവിന്ദ് കൃഷ്ണന്‍ കിടിലന്‍ മറുപടി തന്നെ കൊടുത്തു. ഫേസ്ബുക്കിലൂടെയാണ് അരവിന്ദ് രംഗത്തെത്തിയത്. ഇഷ്ടപെട്ട മേഖല വേണ്ട എന്ന് വച്ച് നല്ല ഭാര്യയും പിന്നീട് നല്ല അമ്മയും ആകാൻ അവൾ കാണിച്ച മാസ്സ് ഒന്നും ഈ ട്രോള് ഉണ്ടാക്കിയവനും അത് വൈറൽ ആക്കിയ "നല്ല " മനസുകാരും ചെയ്തിട്ടില്ലെന്ന് അരവിന്ദ് കുറിച്ചു.

അരവിന്ദിന്റെ പോസ്റ്റ്

"ചേട്ടാ ,ട്രോള് കണ്ടോ ?"
"കണ്ടു "
"പ്രതികരിക്കുന്നില്ലേ ?"
"എന്തിനു ?"
"ഇവന്മാരോട് 4 വർത്തമാനം പറയണം "
"ആവശ്യമില്ല സഹോ . ഭാരതത്തിൽ ഒരു പാട് നീറുന്ന വിഷയങ്ങൾ ഉണ്ട് . എന്തായാലും എന്റെ ഭാര്യയുടെ വണ്ണം ,ആ പറയുന്ന വിഷയങ്ങളിൽ പെട്ടതല്ല "
"എന്നാലും ? "
"ഒരു എന്നാലും ഇല്ല . ഈ വണ്ണം എന്നത് വയ്കാനുള്ളതും കുറക്കാനുള്ളതും ആണ് . ഇഷ്ടപെട്ട മേഖല വേണ്ട എന്ന് വച്ച് നല്ല ഭാര്യയും പിന്നീട് നല്ല അമ്മയും ആകാൻ അവൾ കാണിച്ച മാസ്സ് ഒന്നും ഈ ട്രോള് ഉണ്ടാക്കിയവനും അത് വൈറൽ ആക്കിയ "നല്ല " മനസുകാരും ചെയ്തിട്ടില്ല . "

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News