ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ പ്രഖ്യാപിക്കും
മലയാളത്തില്‍ നിന്ന് 33 ചിത്രങ്ങളാണ് പരിഗണിക്കപ്പെട്ടത്. ഇതില്‍ പത്തോളം ചിത്രങ്ങള്‍ അവസാന പരിഗണനയില്‍.
63-ആമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ പ്രഖ്യാപിക്കും. കേരളത്തില്‍ നിന്ന് 33 ചിത്രങ്ങളാണ് ഇത്തവണ പരിഗണിക്കപ്പെട്ടത്. ഇതില്‍ പത്തോളം ചിത്രങ്ങളാണ് അവസാന പരിഗണനയിലുള്ളത്.
ഫീച്ചര്‍, നോണ്‍ഫീച്ചര്‍, മികച്ച രചന എന്നീ മൂന്നുവിഭാഗങ്ങളിലായാണ് ദേശീയ അവാര്‍ഡുകള്‍ നല്‍കുക. 308 സിനിമകളാണ് പുരസ്‌കാരത്തിനായി ആകെ പരിഗണനയില്‍ ഉണ്ടായിരുന്നത്. അവസാന പരിഗണനയിലുള്ള 85 ചിത്രങ്ങളില്‍ 10 മലയാളം സിനിമകളും 7 ബംഗാളി സിനിമകളും ഉള്‍പ്പെടുന്നു. ഒഴിവുദിവസത്തെ കളി, കഥാന്തരം, പത്തേമാരി, ലുക്കാചുപ്പി, ചായം പൂശിയ വീട്, ബെന്‍, രൂപാന്തരം, പത്രോസിന്റെ പ്രമാണങ്ങള്‍, ഇതിനുമപ്പുറം, സു സു സുധി വാത്മീകം, എന്ന് നിന്റെ മൊയ്തീന്‍ എന്നീ ചിത്രങ്ങളാണ് അവസാന പരിഗണനയിലുള്ളത്.
മൂന്ന് അവാര്‍ഡ് കമ്മിറ്റികളും പുരസ്‌കാരം നിര്‍ണ്ണയിക്കുന്നതിനായുള്ള അവസാനഘട്ട യോഗം ഇന്ന് ചേര്‍ന്നു. ബജിറാവു മസ്താനി, തനു വെഡ്സ് മനു 2 , പിക്കു എന്‍എച്ച് 10 ബജ്റന്‍കി ബായിജാന്‍ എന്നിവയാണ് അവസാന ഘട്ട പരിഗണയിലുള്ള ബോളിവുഡ് ചിത്രങ്ങള്‍. ഇത്തവണ മികച്ച ചലച്ചിത്ര സൌഹൃതസംസ്ഥാനത്തിനും പുരസ്ക്കാരമുണ്ട്. നാളെ രാവിലെ 11.30 നാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുക. എന്നാല്‍ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ നിരവധി അവാര്‍ഡുകള്‍ നേടിയ ചാര്‍ലി മത്സരത്തിനില്ല. മത്സരത്തിന് ചിത്രം അയക്കേണ്ട തീയതിക്കുള്ളില്‍ അവാര്‍ഡിനായി അയക്കാത്തതാണ് കാരണം.