അല്‍ഫോന്‍സ് പുത്രന്റെ മകന്‍
Update: 2018-05-22 07:31 GMT
ഫേസ്ബുക്കിലൂടെയാണ് അല്‍ഫോന്‍സ് ഇക്കാര്യം ആരാധകരെ അറിയിച്ചത്
സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ അച്ഛനായി. അല്‍ഫോന്‍സിനും ഭാര്യ അലീനക്കും ഇന്നലെയാണ് മകന്‍ ജനിച്ചത്. ഫേസ്ബുക്കിലൂടെയാണ് അല്‍ഫോന്‍സ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഞാന്‍ അച്ഛനായി, എന്റെ ഭാര്യ അമ്മയായി..മകന്‍ ആണ്, ഇന്നലെ ഉച്ച കഴിഞ്ഞാണ് അവന്‍ ജനിച്ചത്..എന്റെ സന്തോഷം എങ്ങിനെ പ്രകടിപ്പിക്കുമെന്നറിയില്ല, പക്ഷേ നിങ്ങള്‍ മനസിലാക്കുമെന്ന് കരുതുന്നു. പുത്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ വര്‍ഷമായിരുന്നു അല്‍ഫോന്‍സിന്റെ അലീന മേരി ആന്റണിയുടെയും വിവാഹം. നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ മകളാണ് അലീന.