ഒരു തുരുത്ത് എങ്ങിനെ ഇല്ലാതെയാകുന്നു...മണ്‍റോ തുരുത്തിന്റെ കാഴ്ചകളുമായി ജലസമാധി

Update: 2018-05-23 01:24 GMT
ഒരു തുരുത്ത് എങ്ങിനെ ഇല്ലാതെയാകുന്നു...മണ്‍റോ തുരുത്തിന്റെ കാഴ്ചകളുമായി ജലസമാധി
Advertising

മുപ്പത് മിനിറ്റ് ദൈര്‍ഘ്യമുള്ള ജലസമാധി ഇതിനകം നിരവധി പുരസ്കാരങ്ങളും നേടി

കൊല്ലം ജില്ലയിലെ മുങ്ങുന്ന മണ്‍റോ തുരുത്തും അവിടുത്തെ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളും പ്രമേയമാക്കിയ ജലസമാധി എന്ന ഡോക്യുമെന്ററി കോഴിക്കോട് പ്രദര്‍ശിപ്പിച്ചു. മാധ്യമപ്രവര്‍ത്തകന്‍ ധനസുമോദാണ് ജലസമാധി അഥവാ വാനിഷിങ് ഐലന്റിന്റെ സംവിധായകന്‍. മുപ്പത് മിനിറ്റ് ദൈര്‍ഘ്യമുള്ള ജലസമാധി ഇതിനകം നിരവധി പുരസ്കാരങ്ങളും നേടി.

കാലാവസ്ഥാ മാറ്റവും അശാസ്ത്രീയമായ ഭൂവിനിയോഗവും ഒരു തുരുത്തിനെ എങ്ങനെ ഇല്ലാതാക്കുന്നു എന്നതിന് ഉദാഹരമണാണ് കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായലിലെ മണ്‍റോ തുരുത്ത്. മുങ്ങിത്താഴുന്ന മണ്‍ഥോ തുരുത്തും ദുരിതജീവിതത്തില്‍ കെട്ടുപിണഞ്ഞ കുറേ ജീവിതങ്ങളും ജലസമാധിയില്‍ കഥാപാത്രങ്ങളാവുകയാണ്. ആഗോളതാപനവും കല്ലടയാറിലെ ഡാം നിര്‍മാണവും അശാസ്ത്രീയ കെട്ടിട നിര്‍മാണവും മണ്‍റോ തുരുത്തിനെ ഇല്ലാതാക്കുന്നുവെന്ന് ഡോക്യുമെന്ററി പറയുന്നു

ദിവസം കഴിയുന്തോറും അനിയന്ത്രിതമായി ഉയരുന്ന വെള്ളം മണ്‍റോ തുരുത്തിന് വില്ലനാവുകയാണ്. വെള്ളത്തിന് മുന്നില്‍ പരിഭ്രമിച്ച് നില്‍ക്കുന്ന ഒരു കൂട്ടം ജനത. വേലിയേറ്റം വര്‍ഷം തോറും കൂടുന്നതോടെ ഇരച്ചുകയരുന്ന വെള്ളം, കുടിവെള്ള ക്ഷാം‌‌മം, വെള്ളത്തോട് പടവെട്ടി അതിജീവിക്കുന്നവര്‍ നേരിടുന്ന വെല്ലുവിളികള്‍ ഇവയൊക്കെയാണ് ജലസമാധിയിലെ കാഴ്ചകള്‍ ഇങ്ങനെ ഒരു കൊച്ചുപ്രദേശത്ത് വെള്ളത്തോട് പ്രതിരോധം തീര്‍ത്ത് പരാജയപ്പെടുന്ന ജനതയെ കുറിച്ചാണ് ജലസമാധിയില്‍ പറയുന്നത്.

നിരവധി പ്രേക്ഷകശ്രദ്ധ നേടിയ ഡോക്യുമെന്ററിയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് എ മുഹമ്മദാണ്. യൂത്ത് സ്പ്രിങ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച പരിസ്ഥിതി ഡോക്യുമെന്ററിക്കുള്ള പുരസ്കാരം ഉള്‍പ്പെടെ മൂന്ന് അംഗീകാരം 'ജലസമാധി' നേടിയിട്ടുണ്ട്.

Tags:    

Similar News