മലയാളത്തിന്റെയും ശ്രീ

Update: 2018-05-23 22:10 GMT
മലയാളത്തിന്റെയും ശ്രീ
Advertising

ബി.കെ പൊറ്റക്കാട് സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം ശ്രീദേവിയെ തേടിയെത്തി

ബോളിവുഡിലേക്ക് ചിറക് വിരിക്കുന്നതിന് മുന്‍പേ മലയാള സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ശ്രീദേവി. ബാലതാരമായും പിന്നീട് നായികയുമായി എത്തിയ ശ്രീയെ മലയാളി പ്രേക്ഷകര്‍ രണ്ടും കയ്യും നീട്ടി സ്വീകരിച്ചു. 1971ല്‍ പുറത്തിറങ്ങിയ പൂമ്പാറ്റ എന്ന ചിത്രം ശ്രീദേവി എന്ന കൊച്ചുതാരത്തിന്റെ പ്രതിഭ വിളിച്ചോതുന്നതായിരുന്നു. ബി.കെ പൊറ്റക്കാട് സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം ശ്രീദേവിയെ തേടിയെത്തി.

1969ല്‍ റിലീസ് ചെയ്ത കുമാരസംഭവം ഒരു പുരാണ സിനിമയായിരുന്നു. ചിത്രത്തില്‍ സുബ്രഹ്മണ്യനെയാണ് ശ്രീ അവതരിപ്പിച്ചത്. പിന്നീട്. ആലിംഗനം, തുലാവര്‍ഷം, ശബരിമല ശ്രീധര്‍മ്മശാസ്താ, ആന വളര്‍ത്തിയ അമ്പാടിയുടെ മകന്‍, ഭാര്യയെ ആവശ്യമുണ്ട്, അഭിനന്ദനം,കുറ്റവും ശിക്ഷയും, സത്യവാന്‍ സാവിത്രി, ആദ്യപാഠം, അമ്മേ അനുപമേ, ആശിര്‍വ്വാദം, അംഗീകാരം, നിറകുടം, അകലെ ആകാശം, ആ നിമിഷം, ഊഞ്ഞാല്‍, വേഴാമ്പല്‍,നാലുമണിപ്പൂക്കള്‍, ദേവരാഗം അങ്ങിനെ ഒരു പിടി ചിത്രങ്ങള്‍.

ബോളിവുഡില്‍ കത്തിനില്‍ക്കുന്ന സമയത്താണ് 1996ല്‍ ഭരതന്‍ സംവിധാനം ചെയ്ത ദേവരാഗത്തില്‍ ശ്രീദേവി അഭിനയിച്ചത്. അരവിന്ദ് സ്വാമി നായകനായ ചിത്രം ഒരു പ്രണയസിനിമയായിരുന്നു. മലയാള സിനിമയോട് പ്രത്യേക സ്നേഹമുണ്ടായിരുന്ന ശ്രീദേവി മലയാളമാണ് തന്നെ വളര്‍ത്തിയതെന്ന് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ശ്രീദേവി അടുത്തിടെ അഭിനയിച്ച മോം മൊഴി മാറ്റി മലയാളത്തിലുമെത്തിയിരുന്നു.

Tags:    

Similar News