ഇതെന്‍റെ ജീവിതമാണ്, നിങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ട കാര്യമില്ല; വിമര്‍ശകര്‍ക്ക് മറുപടിയുമായി പ്രിയമണി
വിവാഹ നിശ്ചയ വാര്‍ത്ത പങ്കുവച്ചതെന്നും എന്നാല്‍ ഇതിനുള്ള പ്രതികരണമായി വന്ന വിദ്വേഷം നിറഞ്ഞതും മോശപ്പെട്ടതുമായ .....
തന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞ വാര്‍ത്തയോട് മോശം പ്രതികരണം നടത്തിയവരോട് ചുട്ട മറുപടിയുമായി നടി പ്രിയമണി രംഗത്ത്. തന്‍റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിലൊന്ന് എന്ന നിലക്കാണ് വിവാഹ നിശ്ചയ വാര്‍ത്ത പങ്കുവച്ചതെന്നും എന്നാല്‍ ഇതിനുള്ള പ്രതികരണമായി വന്ന വിദ്വേഷം നിറഞ്ഞതും മോശപ്പെട്ടതുമായ കമന്‍റുകള്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും നടി കുറിച്ചു. 'പ്രിയപ്പെട്ടവരെ ഇനിയും വളരൂ എന്നാണ് എനിക്ക് പറയാനുള്ളത്. ഇത് എന്‍റെ ജീവിതമാണ്. എന്‍റെ മാതാപിതക്കളോടും പ്രതിശ്രുത വരനുമല്ലാതെ മറ്റാരോടും ഉത്തരം പറയേണ്ട കാര്യം എനിക്കില്ല' പ്രിയമണി നയം വ്യക്തമാക്കി..
മുസ്തഫരാജുമായുളള പ്രിയമണിയുടെ വിവാഹനിശ്ചയം ഈ മാസം 27നാണ് നടന്നത്.