ഇന്ത്യ ഉണര്‍ന്നാല്‍ ലോകം തല കുനിക്കും; പാകിസ്താനെതിരെ രൂക്ഷ വിമര്‍ശവുമായി മോഹന്‍ലാല്‍
അമര്‍ ജവാന്‍ അമര്‍ ഭാരത് എന്ന തലക്കെട്ടില്‍ എഴുതിയിരിക്കുന്ന ബ്ലോഗില്‍ പാകിസ്താനെതിരെ മോഹന്‍ലാല്‍ രൂക്ഷ വിമര്‍ശം ഉന്നയിക്കുന്നുണ്ട്.
ഉറിയിലെ സൈനിക കേന്ദ്രത്തില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് മോഹന്‍ലാലിന്റെ ബ്ലോഗ്. അമര്‍ ജവാന്‍ അമര്‍ ഭാരത് എന്ന തലക്കെട്ടില്‍ എഴുതിയിരിക്കുന്ന ബ്ലോഗില്‍ പാകിസ്താനെതിരെ മോഹന്‍ലാല്‍ രൂക്ഷ വിമര്‍ശം ഉന്നയിക്കുന്നുണ്ട്.
പാകിസ്താന്‍ ലജ്ജയില്ലാതെ ഇന്ത്യയെ ആക്രമിച്ചിരിക്കുന്നു എന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ ബ്ലോഗ് ആരംഭിക്കുന്നത്.. ഭീകരരെ പരിശീലിപ്പിച്ച് അതിര്‍ത്തി കടത്തിവിട്ട് കശ്മീരിലെ ഉറി സൈനിക ക്യാമ്പില്‍ ഉറങ്ങിക്കിടന്നിരുന്ന 18 ധീരജവാന്മാരെയാണ് പാകിസ്താന്‍ കൊന്നൊടുക്കിയത്. ഉറങ്ങിക്കിടക്കുന്നവര്‍ക്ക് നേരെ ആക്രമണം നടത്തുന്നത് ഭീരുത്വമാണെന്ന് വ്യാസ മഹാഭാരതം തെളിയിച്ചിട്ടുണ്ട്. ഉറിയില്‍ നടന്നത് അതാണ്. ഇന്ത്യയെ ഉറങ്ങുമ്പോള്‍ ആക്രമിക്കാനെ ഭീകരര്‍ക്കൂ കഴിയൂ എന്നും ഉണര്‍ന്നാല്‍ ലോകം തലകുനിക്കും എന്നതാണ് ചരിത്രസത്യമെന്നും മോഹന്‍ലാല്‍ പറയുന്നു. സൈനികരെ വിമര്‍ശിക്കുന്ന ചാരുകസേര ബുദ്ധിജീവികള്‍ അവര്‍ ജീവിക്കുന്ന സാഹചര്യങ്ങളില്‍ ഒരു ദിവസമെങ്കിലും ജീവിക്കാന്‍ തയ്യാറാകുമോ എന്നും മോഹന്‍ലാല്‍ വിമര്‍ശിക്കുന്നുണ്ട്. ശത്രു ശത്രു തന്നെയാണെന്ന് തിരിച്ചറിയുക. ഓരോരുത്തരും പടയാളികളാവുക. അമ്മയുടെ മക്കളാവുക എന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ ബ്ലോഗ് അവസാനിപ്പിക്കുന്നത്.
My Latest Blog: "Amar Jawan Amar Bharat" http://www.thecompleteactor.com/articles2/2016/09/amar-jawan-amar-bharat/
Posted by Mohanlal on Wednesday, September 21, 2016