കാവേരി പ്രശ്നത്തെക്കുറിച്ച് ചോദിച്ച അവതാരകയോട് പൊട്ടിത്തെറിച്ച് പ്രകാശ് രാജ്

Update: 2018-05-26 18:40 GMT
കാവേരി പ്രശ്നത്തെക്കുറിച്ച് ചോദിച്ച അവതാരകയോട് പൊട്ടിത്തെറിച്ച് പ്രകാശ് രാജ്
Advertising

ജനശ്രീ കന്നഡ ന്യൂസ് എന്ന ടെലിവിഷന്‍ ചാനലിലെ അവതാരകയോടാണ് താരം പൊട്ടിത്തെറിച്ചത്.

എവിടെ, എന്താണ് ചോദിക്കേണ്ടതെന്ന് ചിലരെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ചും പാപ്പരാസികളുടെ കാര്യത്തില്‍. സിനിമയുടെ പ്രചരണത്തിനായി എത്തിയ താരത്തിനോട് കാവേരി പ്രശ്നത്തെക്കുറിച്ച് ചോദിച്ചാല്‍ എന്തായിരിക്കും മറുപടി, അതും എന്തു പറഞ്ഞാലും വിവാദമാകുന്ന സാഹചര്യത്തില്‍. നടനും സംവിധായകനുമായ പ്രകാശ് രാജിനോട് ചോദിച്ചപ്പോള്‍ ചുട്ട മറുപടി തന്നെ കൊടുത്തു രാജ്. കാവേരി ഒരു ചെറിയ പ്രശ്നമല്ലെന്നും ദയവായി അതിലേക്ക് തന്നെ വലിച്ചിഴയ്ക്കരുതെന്നും പ്രകാശ് രാജു പറഞ്ഞു.

മലയാളത്തില്‍ ഏറെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ ജോയ് മാത്യുവിന്റെ ഷട്ടറി’ന്റെ പ്രചരണത്തിനെത്തിയതായിരുന്നു പ്രകാശ് രാജ്. ചിത്രം തെലുങ്കിലും കന്നഡത്തിലുമായി റീമേക്ക് ചെയ്തിരിക്കുന്നത് പ്രകാശ് രാജ് ആണ്. സിനിമയുടെ പ്രചരണത്തിനായി ഒരു കന്നഡ ടെലിവിഷന്‍ ചാനലില്‍ എത്തിയ താരത്തോട് അവതാരക കാവേരി പ്രശ്‌നത്തെക്കുറിച്ച് ചോദിച്ചു. പെട്ടെന്ന് പ്രകോപിതനായ പ്രകാശ് രാജ് അവതാരകയോട് തട്ടിക്കയറി. തന്റെ സിനിമയെക്കുറിച്ച് സംസാരിക്കാനാണ് വന്നതെന്നും ‘കാവേരി’ ഒരു രാഷ്ട്രീയപ്രശ്‌നമാണെന്നും അത് നിങ്ങള്‍ വിചാരിക്കുന്നത് പോലെ ഒരു ചെറിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ‘അത് കേവലം ജലത്തെക്കുറിച്ചുള്ള തര്‍ക്കമല്ല. അതിലേക്ക് എന്നെ വലിച്ചിഴയ്ക്കരുത്. ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാനുള്ള സമയം ഇതല്ല.’ എന്നും താരം വ്യക്തമാക്കി.

Full View

ജനശ്രീ കന്നഡ ന്യൂസ് എന്ന ടെലിവിഷന്‍ ചാനലിലെ അവതാരകയോടാണ് താരം പൊട്ടിത്തെറിച്ചത്. സ്റ്റുഡിയോയിലുണ്ടായിരുന്ന ക്യാമറാമാനോട് താന്‍ പറയുന്നത് റെക്കോഡ് ചെയ്യാനും ഇതുകൊണ്ട് വിവാദമുണ്ടാക്കാന്‍ ശ്രമിക്കരുതെന്നും പ്രകാശ് രാജ് പറഞ്ഞു. ഇവിടെ നിന്നാരും ഇന്റര്‍വ്യൂവിനായി ഇനി തന്നെ സമീപിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എക്‌സ്ക്ലൂസീവ് വാര്‍ത്തയാക്കി ചാനല്‍ സംപ്രേക്ഷണം ചെയ്തതോടെ സംഭവം വിവാദമായിരിക്കുകയാണ്. ഇത്തരത്തില്‍ പെരുമാറിയ പ്രകാശ് രാജിന്റെ സിനിമ കര്‍ണാടകക്കാര്‍ കാണണോ എന്ന അടിക്കുറിപ്പോടെയാണ് ചാനലിന്റെ ഫേസ്ക്ക് പേജില്‍ ചാനല്‍ ഇതിന്റെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. കന്നഡത്തില്‍ ‘മന ഊരി രാമായണ’മെന്നും തെലുങ്കില്‍ ‘ഇഡൊല്ലെ രാമായണ’ എന്നുമാണ് ചിത്രത്തിന്റെ പേര്.

Tags:    

Similar News