ബിച്ച് എന്ന് വിളിച്ചാല്‍ അഭിമാനിക്കൂ..സ്ത്രീകളോട് ശ്രുതി ഹാസന്‍
കഴിഞ്ഞ ദിവസം യു ട്യൂബിലിട്ട വീഡിയോ ഇതുവരെ 448,114 പേര്‍ കണ്ടുകഴിഞ്ഞു
സ്ത്രീകളെ ബിച്ച് എന്ന് വിളിച്ച് അധിക്ഷേപിക്കുന്നതിനെക്കാള്‍ മോശമായ വാക്കില്ല..ഇതു കേള്‍ക്കുമ്പോള്‍ ഒരിക്കലെങ്കിലും പ്രതികരിക്കാത്ത പെണ്ണുമുണ്ടാകില്ല. എന്നാല്‍ ഇങ്ങിനെ വിളിക്കുമ്പോള്‍ അഭിമാനിക്കൂ എന്നാണ് നടിയും ഗായികയുമായ ശ്രുതി ഹാസന്‍ പറയുന്നത്. എന്നാല്‍ ബിച്ച് വിളി ഒരു അപമാനമായി കരുതേണ്ടതില്ല. നിങ്ങള്‍ സ്വതന്ത്ര ചിന്താഗതിക്കാരും വ്യക്തിത്വമുള്ളവരുമാണെന്നാണ് അതിനര്‍ത്ഥമെന്നാണ് ശ്രുതിയുടെ പക്ഷം.
രണ്ടര മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയുമായാണ് ശ്രുതി രംഗത്തെത്തിയിട്ടുള്ളത്. ബി ദ ബിച്ച്’ എന്ന് പേരിട്ടിട്ടുള്ള വീഡിയോയുടെ രചനയും വിവരണവും ശ്രുതി തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ജീവിതത്തില്‍ നിങ്ങളെ ആരെങ്കിലും ബിച്ച് എന്ന് വിളിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ വിജയിച്ചവരായി എന്നാണ് വീഡിയോ നല്‍കുന്ന സന്ദേശം. കഴിഞ്ഞ ദിവസം യു ട്യൂബിലിട്ട വീഡിയോ ഇതുവരെ 448,114 പേര്‍ കണ്ടുകഴിഞ്ഞു.