ലീലയ്ക്ക് പബ്ലിക് ക്ലിയറന്‍സ് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

Update: 2018-05-27 07:44 GMT
Editor : admin
ലീലയ്ക്ക് പബ്ലിക് ക്ലിയറന്‍സ് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്
Advertising

രഞ്ജിത് സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്

രഞ്ജിത് സംവിധാനം ചെയ്ത ലീല സിനിമയ്ക്ക് പബ്ലിക് ക്ലിയറന്‍സ് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. രഞ്ജിത് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ക്ലിയറന്‍സിന് ആവശ്യമായ രേഖകള്‍ ഫിലിം ചേംബറിന് സമര്‍പ്പിക്കാനും ലീലയുടെ അണിയറ പ്രവര്‍ത്തകരോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു

ലീലയുടെ പോസ്റ്ററുകള്‍ പതിപ്പിക്കുന്നതിന് അനുമതി തേടി ഫിലിം ചേംബറിന് സിനിമയുടെ സംവിധായകന്‍ രഞ്ജിത് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് രഞ്ജിത് ഹൈക്കോടതിയെ സമീപിച്ചത്. സിനിമകള്‍ക്ക് പബ്ലിക് ക്ലിയറന്‍സ് നല്‍കാനുള്ള അധികം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കണം എന്നാവശ്യപ്പെട്ടാണ് സംവിധായകന്‍ രഞ്ജിത് ഹരജി നല്‍കിയത്. രഞ്ജിത്തിന്റെ ഹരജി പരിഗണിച്ച കോടതി ലീലക്ക് പബ്ലിക് ക്ലിയറന്‍സ് നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. ഇതിനാവശ്യമായ രേഖകള്‍ ഫിലിം ചേംബറിന് സമര്‍പ്പിക്കാന്‍ ലീലയുടെ അണിയറപ്രവര്‍ത്തകരോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

നിര്‍മാതാക്കളടെ സമരത്തിനിടെ ജനുവരി 1നായിരുന്നു ലീലയുടെ ചിത്രീകരണം ആരംഭിച്ചത്. ചിത്രീകരണം നിര്‍ത്തിവയ്ക്കണമെന്നു നിര്‍മാതാക്കള്‍ രഞ്ജിത്തിന്നോടു ആവശ്യപ്പെട്ടെങ്കിലും രഞ്ജിത് ലീലയുമായി മുന്നോട്ടു നീങ്ങി. ഇതോടെയാണ് ലീലയ്ക്ക് അപ്രഖ്യാപിത വിലക്ക് പ്രഖ്യാപിച്ചത്. വേതനം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ നടത്തിയ സമരത്തിന് രഞ്ജിത് പിന്തുണയറിയിച്ചിരുന്നു. വേതനം കൂട്ടി നല്‍കിയ ശേഷമാണ് രഞ്ജിത് ചിത്രീകരണം ആരംഭിച്ചതും. ഇതോടെയാണ്, നിര്‍മാതാക്കള്‍ രഞ്ജിതിനെതിരെ തിരിഞ്ഞത്. ഉണ്ണി ആറിന്റെ ചെറുകഥയായ ലീലയാണ് രഞ്ജിത്ത് സിനിമയാക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നതും ഉണ്ണി ആര്‍ തന്നെയാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News