നടന്‍ മണികണ്ഠന്‍ ആചാരിക്ക് വാഹനാപകടത്തില്‍ പരിക്ക്
ബുധനാഴ്ച വൈകിട്ട് കടവന്ത്രയില്‍ വെച്ചായിരുന്നു അപകടം
കമ്മട്ടിപ്പാടം സിനിമയിലൂടെ ശ്രദ്ധേയനായ നടന്‍ മണികണ്ഠന്‍ ആചാരിക്ക് (32) വാഹനാപകടത്തില്‍ പരിക്ക്. നിസ്സാര പരിക്കേറ്റ മണികണ്ഠനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖത്തും കൈക്കും പരിക്കുണ്ട്. ബുധനാഴ്ച വൈകിട്ട് കടവന്ത്രയില്‍ വെച്ചായിരുന്നു അപകടം. സിനിമ ഷൂട്ടിങ്ങിന് തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെ ബൈക്ക് തെന്നിമറിയുകയായിരുന്നു.
കമ്മട്ടിപ്പാടത്തിലൂടെയാണ് തൃപ്പൂണിത്തുറ സ്വദേശിയായ മണികണ്ഠന്‍ സിനിമയിലെത്തുന്നത്. ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷകരുടെ കയ്യടി നേടാന്‍ മണികണ്ഠന് സാധിച്ചു. ചിത്രത്തിലെ ബാലേട്ടനെ അവതരിപ്പിച്ചതിന് മികച്ച സഹനടനുള്ള സംസ്ഥാന പുരസ്കാരവും താരത്തെ തേടിയെത്തി. അയാള്‍ ജീവിച്ചിരിപ്പുണ്ട്, വര്‍ണ്യത്തില്‍ ആശങ്ക എന്നിവയാണ് പുതിയ ചിത്രങ്ങള്‍