ബാഹുബലി സാരിയും ബര്‍ഗറും സൂപ്പര്‍ഹിറ്റാണ്

Update: 2018-05-30 03:08 GMT
Editor : Jaisy
ബാഹുബലി സാരിയും ബര്‍ഗറും സൂപ്പര്‍ഹിറ്റാണ്
Advertising

ആരാധകർക്കിടയിൽ ബാഹുബലി താരങ്ങളുടെ ചിത്രം പതിച്ച സാരികൾ ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ്

സിനിമയിലെ ഫാഷനുകള്‍ സമൂഹത്തിലെ ട്രന്‍ഡാവുന്നത് ഒരു പുതിയ കാര്യമല്ല. പ്രേമം സിനിമയായിരുന്നു ഒടുവില്‍ ട്രന്‍ഡായി മാറിയത്. ഇപ്പോള്‍ അതിന് പിന്നാലെ ബാഹുബലിയും ഇന്ത്യന്‍ വിപണിയില്‍ തരംഗം തീര്‍‌ത്തുകൊണ്ടായിരിക്കുകയാണ്. ബാഹുബലി 2 തിയറ്ററില്‍ നിറഞ്ഞ് കളിക്കുമ്പോള്‍ ബാഹുബലി സാരിയേയും ബര്‍ഗറിനെയും ആളുകള്‍ രണ്ട് കയ്യും നീട്ടി സ്വീകരിച്ചുകഴിഞ്ഞു.

ആരാധകർക്കിടയിൽ ബാഹുബലി താരങ്ങളുടെ ചിത്രം പതിച്ച സാരികൾ ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ്. സാരി മോഡലുകൾ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വമ്പൻ ഹിറ്റായി. ബാഹുബലിയുടെ കടുത്ത ആരാധികയും തെലുങ്ക് സാഹിത്യകാരിയുമായ രജനി ശകുന്തളയും സുഹൃത്തുക്കളും ചേര്‍ന്നാണ് ബാഹുബലി സാരിയെ ജനകീയമാക്കിയത്. ഇവര്‍ ഡിസൈന്‍ ചെയ്ത ശേഷം ആന്ധ്രാപ്രദേശിലെ എലൂരുവിലുള്ള മില്ലില്‍ നിന്നും ബാഹുബലി താരങ്ങളുടെ ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത സാരികള്‍ ഓര്‍ഡര്‍ ചെയ്യുകയായിരുന്നു. ആദ്യം 50 സാരികളാണ് ഓര്‍ഡര്‍ ചെയ്തത്. ഇത് ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്ക് നല്‍കി. ഈ സാരി ഉടുത്ത് ബാഹുബലി റിലീസ് ദിവസം തന്നെ കാണാനും ഇവര്‍ തീരുമാനിച്ചു. ദേവസേനയും ബാഹുബലിയും അമ്പും വില്ലും പിടിച്ചു നില്‍ക്കുന്ന ചിത്രമാണ് സാരിയുടെ പല്ലുവില്‍ പ്രിന്റ് ചെയ്തിട്ടുള്ളത്. മഹിഷ്മതിയുടെ ചിത്രമാണ് ബോര്‍ഡറിലുള്ളത്. സാരിയുടുത്ത ചിത്രം രജനി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം ഹിറ്റാവുകയും ചെയ്തു. റാണാ ദഗുബതിയുടെയും രമ്യ കൃഷ്ണന്റെയും ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത 500 സാരികള്‍ കൂടി ഡിസൈന്‍ ചെയ്യാനാണ് രജനിയുടെ തീരുമാനം. പണത്തിന് വേണ്ടിയല്ല ആരാധകര്‍ക്ക് വേണ്ടിയാണ് ബാഹുബലി സാരി ഡിസൈന്‍ ചെയ്തതെന്നും കോപ്പി റൈറ്റ് തുടങ്ങിയ പൊല്ലാപ്പുകള്‍ക്ക് പിന്നാലെയില്ലെന്നും രജനി പറഞ്ഞു. ബാഹുബലി സാരിയുടുത്ത് സംവിധായകന്‍ രാജമൌലിയെ കാണുക എന്നതാണ് രജനിയുടെയും സുഹൃത്തുക്കളുടെയും ആഗ്രഹം.

ബാഹുബലി സാരിയുടുത്ത വനിതകളുടെ ചിത്രം ബോളിവുഡ് താരം രവീണ ടണ്ടന്‍ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. ഓൺലൈൻ വിപണ സൈറ്ററുകളിലും ബാഹുബലി സാരി എത്തിയിട്ട് ഉണ്ട്. 2599ൽ ആരംഭിക്കുന്ന സാരിക്ക് മികച്ച റേറ്റിങ്ങും ഓൺലൈൻ വിപണ സൈറ്ററുകളിൽ ഉണ്ട്. ബാഹുബലി സാരി പോലെ തന്നെ ഇപ്പോൾ തീയേറ്ററുകളിൽ വമ്പൻ ഹിറ്റായി മാറിയിരിക്കയാണ് ബാഹുബലി ബർഗർ.

സ്റ്റൈല്‍ മന്നന്റെ കബാലി ഇറങ്ങിയ സമയത്ത് കബാലിയുടെ ചിത്രം പ്രിന്റ് ചെയ്ത കബാലി സാരിയും വിപണിയിലെത്തിയിരുന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News